
മനാമ: ജോലി ആവശ്യാര്‍ഥം യു കെയിലേക്ക് പോകുന്ന കാസര്‍ഗോഡ് ജില്ലാ പ്രവാസി അസോസിയേഷന്‍ ഒപ്പരം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും മെമ്പര്‍ഷിപ്പ് സെക്രട്ടറിയുമായ രഞ്ജിത്ത് റാമിന് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി.

സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡന്റ് രാജേഷ് കോടോത്ത് അധ്യക്ഷത വഹിച്ചു. നാസര്‍ ടെക്‌സിം, സുരേഷ് പൂണ്ടൂര്‍, ജയപ്രകാശ്, മണി മാങ്ങാട്, രാജീവ് കെ പി, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

രഞ്ജിത്ത് റാം മറുപടി പ്രസംഗം നടത്തി. അസോസിയേഷന്റെ ഉപഹാരം അദ്ദേഹത്തിന് കൈമാറി.
