യു എ സര്‍ട്ടിഫിക്കറ്റോടെ ടൈറ്റാന്‍സ് 22ന് തിയേറ്ററുകളില്‍

Web Desk
1 Min Read

കൊച്ചി: പൂര്‍ണ്ണമായും ഫാന്റസി, ഹ്യൂമര്‍, ത്രില്ലര്‍ ജോണറില്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാന്‍സ് എന്ന ചിത്രം ഒക്ടോബര്‍ 22ന് പ്രദര്‍ശനത്തിനെത്തും.

city exchange

യു എ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ചെയ്യപ്പെട്ട ഈ ചിത്രം നേരമ്പോക്കിന്റെ ബാനറില്‍ ഇന്‍ഷാദ് എം ഹസ്സന്‍, മിഥുന്‍ മാനുവല്‍ തോമസ്, പ്രദീപ് സി എസ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.

അഭിനയ രംഗത്ത് തനതായ ശൈലികളിലൂടെ പ്രേഷകരുടെ ഇടയില്‍ സ്വാധീനം നേടിയ രണ്ട് അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും. ഇരുവരും കോമ്പിനേഷനില്‍ എത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേഷകര്‍ പ്രതീക്ഷിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ അവതരണത്തില്‍ പ്രേക്ഷകരുടെ ചില മുന്‍ ധാരണകളെ തരികിടം മറിക്കുന്നതായിരിക്കും ഇതിലെ കഥാപാത്രങ്ങളുടെ അവതരണം.

ജയസൂര്യ, വിനായകന്‍ എന്നിവര്‍ക്കു പുറമേ സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, പ്രശസ്ത റാപ് സിംഗര്‍ ബബബിജീന്‍, നിഹാല്‍, മണികണ്ഠന്‍ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

- Advertisement -
Ad image

വലിയ മുതല്‍മുടക്കില്‍ വ്യത്യസ്ത ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. കൊച്ചി, കോയമ്പത്തൂര്‍, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

തിരക്കഥ- ജയിംസ് സെബാസ്റ്റ്യന്‍, സംഗീതം- ഷാന്‍ റഹ്മാന്‍, ഛായാഗ്രഹണം- വിഷ്ണുശര്‍മ്മ, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അരുണ്‍ വെഞ്ഞാറമൂട്, കലാസംവിധാനം- മഹേഷ് പിറവം, ചീഫ് അസോസിയേറ്റ് ഡയറക്ടേര്‍സ്- രജീഷ് വേലായുധന്‍, ബേസില്‍ വര്‍ഗീസ് ജോസ്, ആക്ഷന്‍ ഫീനിക്‌സ് പ്രഭു, ഡിസൈന്‍- യെല്ലോ ട്രൂത്ത്, സ്റ്റില്‍സ്- സുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ മാനേജര്‍- നജീര്‍ നസീം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്- രാജേഷ് സുന്ദരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍. മാജിക്ക് ഫ്രെയിംസ് റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!