
കൊച്ചി: നിഷാ ആന്റ് സാറാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി പുനലാല്‍, റാഫിയ സജീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് പൊലീസ് ഉദ്യോഗസ്ഥനായ സജീര്‍ സൈനുദ്ദീന്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിര്‍വഹിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം ‘ക്രൈം 302’ ഒക്ടോബര്‍ 23ന് പ്രദര്‍ശനത്തിനെത്തുന്നു.

സിദ്ദിഖ്, പാഷാണം ഷാജി, ഡ്രാക്കുള സുധീര്‍, ദിനേശ് പണിക്കര്‍, ജസീല പര്‍വീണ്‍, നിധിക്കുട്ടി, ഷിഫാന, രാജന് ഞ്ഞെക്കാട്, ദീപു നാവായിക്കുളം, ബാലരാമപുരം ശ്രീജിത്ത്, വിശ്വ, സിയാദ് തുടങ്ങിയ താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഛായാഗ്രഹണം- ജഗദീഷ് വിശ്വം, കിരണ്‍, സാബു അപ്പുക്കുട്ടന്, എഡിറ്റിംഗ്- അലന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മിഥുന് എസ് അജയ്, കോ ഡയറക്ടര്‍- വിഷ്ണു വെഞ്ഞാറമൂട്, ഷംനാദ് അല്ലു, അസോസിയേറ്റ് ഡയറക്ടര്‍- പ്രിന്‍സ് അതി, ഗൗതം, അസിസ്റ്റന്റ് ഡയറക്ടര്‍- വൈശാഖ്, ശ്രീഹരി, നന്ദ, സംഗീതം- റോയ് അതിമൂടന്‍, വിശ്വ മ്യൂസിക് ഗാനരചന- സജീര്‍ സൈനുദ്ദീന്‍, റിയാസ് വട്ടിയൂര്‍ക്കാവ്, ഗായകര്‍- ആയിഷ സജീര്‍, റോയ് അതിമൂടന്‍, വിശ്വ മ്യൂസിക്, ഗാനങ്ങളുടെ സംഗീതസംവിധാനം, മിക്സിംഗ്- വിനീത് എസ്തപ്പാന് (മാട്രിക്സ് സ്റ്റുഡിയോസ്), പശ്ചാത്തല സംഗീതം- സുരേഷ് കാര്‍ത്തിക്, ഓഡിയോഗ്രഫി- ശങ്കര്‍ ദാസ് വി സി, ശബ്ദരൂപകല്പ്പന- ഷൈന്‍ ബി ജോണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുനില്‍ തിരുവല്ലം, വസ്ത്രാലങ്കാരം- മനു മലയന്‍കീഴ്, ശ്രീജിത്ത് കുമാരപുരം, മേക്കപ്പ്- രാജേഷ് ചിതറ, കല- സഞ്ജു, മഹേഷ്, വിതരണം- നമോ പിക്ചേഴ്സ്, പി ആര് ഒ-എ എസ് ദിനേശ്.
