
ആലുവ: കേരളത്തില്‍ ഭിന്നശേഷി വകുപ്പ് ഉടന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. ‘ഒപ്പം ഉണ്ട് എം പി’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ബെന്നി ബഹനാന്‍ എം പി ആവിഷ്‌കരിച്ച് ‘സ്പര്‍ശം’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ കേരളത്തില്‍ ഭിന്നശേഷി വകുപ്പ് ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചത്.

അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍, കായിക- യുവജനകാര്യ മന്ത്രി ഒ ജെ ജനീഷ്, രാജ്യസഭാ എം പി ഹാരിസ് ബീരാന്‍, എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, വി പി സജീന്ദ്രന്‍, സനീഷ് കുമാര്‍ ജോസഫ്, മനോജ് മൂത്തേടന്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന്‍, അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റീത്ത പോള്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്‍ എന്നിവരും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ജീവിതം സമര്‍പ്പിച്ച മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, വിശ്വജ്യോതി പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫാ. ഐസക് തറയില്‍, പ്രിന്‍സിപ്പല്‍ ഫാ. ജയ്‌സണ്‍ പരപ്പള്ളി, സോഷ്യല്‍ മീഡിയ സെലിബ്രിറ്റി സല്‍മാന്‍ കുറ്റിക്കാട്, ധന്യ രവി തുടങ്ങിയവരും ത്രിതല ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെത്തു. എയ്ഡഡ് പദവിയില്ലാത്ത സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് പദവി നല്‍കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി പുതിയ വിപണന കേന്ദ്രങ്ങള്‍ കണ്ടെത്തും തുടങ്ങിയ പ്രധാന പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തി.

ഭിന്നശേഷിക്കാരുടെ നിരവധിയായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട നിവേദനവും ബെന്നി ബഹനാന്‍ എംപി ചടങ്ങില്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഭിന്നശേഷി കുട്ടികള്‍ അവരുടെ സര്‍ഗ്ഗശേഷികൊണ്ട് തയ്യാറാക്കിയചിത്രങ്ങളാണ് വിശിഷ്ടാതിഥികള്‍ക്ക് കൈമാറിയത്.
ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്‌സ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഈ സംഗമത്തില്‍ പങ്കെടുത്തത്.
ഭിന്നശേഷിക്കാരായ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ഥികളെ ആദരിക്കുന്നതിനും ശാസ്ത്രം, കല, കായികം തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. അതോടൊപ്പം, ഈ കുട്ടികളുടെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ഒപ്പം നില്‍ക്കുന്ന അധ്യാപകരെയും വിദ്യാലയങ്ങളെയും ആദരിച്ചു.
ഭിന്നശേഷി കുട്ടികള്‍ക്കായി ഇത്തരം ഒരു ചടങ്ങ് സംഘടിപ്പിച്ചതിന് ആലുവ ബ്ലൈന്‍ഡ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആന്റണി അല്‍ജിന്‍ നന്ദി പറഞ്ഞു.
ആലുവ ബ്ലൈന്‍ഡ് സ്‌കൂളിലേക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഓര്‍ബിറ്റ് റീഡര്‍ കൈമാറി
ബെന്നി ബഹനാന്‍ എം പിയുടെ ഡിജിറ്റല്‍ വിസ്ഡം പദ്ധതിയുടെ തുടര്‍ച്ചയായി വെര്‍ജ് ഫൗണ്ടേഷന്റെ സഹായത്തോടെ സി എസ് ആര്‍ ഫണ്ടുകള്‍ ലഭ്യമാക്കി ബി ആര്‍ സികള്‍ മുഖേന നടപ്പാക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഡിജിറ്റല്‍ ആക്ടിവിറ്റി ബുക്ക് എന്ന പദ്ധതിയുടെ ലോഞ്ചിങ്ങ് കായിക വകുപ്പ്മ ന്ത്രി ഒ ജെ ജനീഷ് നിര്‍വഹിച്ചു.

