
മനാമ: സ്തനാര്‍ബുദ ബോധവത്ക്കരണത്തിന്റെ ഭാഗമായി കെ എം സി സി ബഹ്റൈന്‍ വനിതാ വിംഗിന്റെ നേതൃത്വത്തില്‍ അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ‘പിങ്ക് പള്‍സ് 2026’ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

അദ്ലിയയിലെ വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പില്‍ നൂറിലധികം സ്ത്രീകള്‍ പങ്കെടുത്തു. സ്തനാര്‍ബുദത്തെക്കുറിച്ച് അവബോധം വളര്‍ത്തുക, നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുക, സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

‘അറിവിലൂടെ പ്രതിരോധത്തിലേക്ക്, കരുതലിലൂടെ ആരോഗ്യത്തിലേക്ക്’ എന്ന സന്ദേശമുയര്‍ത്തിയ ക്യാമ്പ് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള കൂട്ടായ ഇടപെടലിന്റെ ഭാഗമായി ശ്രദ്ധേയമായി.
ക്യാമ്പിനോടനുബന്ധിച്ചു നടന്ന ഒഫീഷ്യല്‍ ചടങ്ങ്
കെ എം സി സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് മാഹിറ ഷമീര്‍ അധ്യക്ഷത വഹിച്ചു.
കെ എം സി സി ബഹ്റൈന്‍ ട്രഷറര്‍ കെ പി മുസ്തഫ, വൈസ് പ്രസിഡന്റ് എന്‍ കെ അബ്ദുല്‍ അസീസ്, ഹെല്‍ത്ത് വിംഗ് കണ്‍വീനര്‍ ഉമ്മര്‍ മലപ്പുറം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ബ്രാഞ്ച് മാനേജര്‍ ലിജോ ചാലക്കല്‍, അന്‍സല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വനിതാ വിംഗ് ജനറല്‍ സെക്രട്ടറി അഫ്ര തസ്നീം സ്വാഗതവും റിസ്വി അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.
സബിത അബ്ദുല്‍ ഖാദര്‍, സുഫൈജ റഫ്സി, ഷാഹിത റഹ്മാന്, ഷഹനാസ് സക്കീര്‍, അലീമ ഷാഹിദ് പാവൂര്‍, സമീറ സിദ്ദിഖ്, ഷര്‍മിന ഹാരിസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

