‘സ്‌നേഹപൂര്‍വ്വം പത്തനംതിട്ട’ നവംബര്‍ 6ന് ഇന്ത്യന്‍ ക്ലബ്ബില്‍; സതീഷ് കൊച്ചുപറമ്പിലും അബിന്‍ വര്‍ക്കിയും മുഖ്യാതിഥികള്‍

Web Desk
1 Min Read

മനാമ: ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയുടെ 44-ാമത് രൂപീകരണ വാര്‍ഷികവും കേരളപ്പിറവിയുടെ 70-ാം വാര്‍ഷികവും ആഘോഷിക്കുന്നു. ‘സ്‌നേഹപൂര്‍വ്വം പത്തനംതിട്ട’ എന്ന പേരില്‍ നവംബര്‍ 6 വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കുന്ന പരിപാടി കോണ്‍വെക്‌സ് മീഡിയയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

city exchange

പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ആറന്മുള എം എല്‍ എ അഡ്വ. അബിന്‍ വര്‍ക്കി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രമുഖ ഗായകനും കോമഡി സ്‌കിറ്റ് അവതാരകനുമായ രാജേഷ് അടിമാലിയുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറും.

ശബരിമല, ആറന്മുള വള്ളംകളി, ചെറുകോല്‍പ്പുഴ, മാരാമണ്‍ കണ്‍വന്‍ഷന്‍, പടയണി തുടങ്ങിയ മത- സാംസ്‌കാരിക സംഗമങ്ങളിലൂടെ ശ്രദ്ധേയമായ പത്തനംതിട്ടയുടെ സാംസ്‌കാരിക പൈതൃകവും നേട്ടങ്ങളും പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

ഒ ഐ സി സി പത്തനംതിട്ട ജില്ലാ കുടുംബസംഗമവും പരിപാടിയുടെ ഭാഗമായി നടക്കും. അബിന്‍ വര്‍ക്കി എം എല്‍ എയുടെ നേതൃത്വത്തില്‍ ആറന്മുള മണ്ഡലത്തില്‍ നടപ്പാക്കുന്ന ‘എം എല്‍ എ കെയര്‍’ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനവും ഉണ്ടായിരിക്കും.

- Advertisement -
Ad image

പത്തനംതിട്ട ജില്ലയിലെ ഒ ഐ സി സി അംഗങ്ങളുടെ മക്കളില്‍ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിക്കുമെന്ന് ഒ ഐ സി സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തില്‍, ജില്ലാ ജനറല്‍ സെക്രട്ടറി ശോഭ സജി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ ടി തോമസ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!