മാര്‍ത്താണ്ഡവര്‍മ പാലം അഞ്ചാം തിയ്യതി തുറക്കും

Web Desk
1 Min Read

ആലുവ: അറ്റകുറ്റപ്പണികള്‍ക്കായി എട്ട് ദിവസമായി അടച്ചിട്ട മാര്‍ത്താണ്ഡവര്‍മ്മ പാലം നവംബര്‍ 5ന് വ്യാഴാഴ്ച രാവിലെ 6 മണി മുതല്‍ യാത്രക്കാര്‍ക്കായി തുറന്നു നല്കുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

city exchange

ട്രാഫിക് നിയന്ത്രണത്തില്‍ പല യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടായിട്ടും അതിനോട് സഹകരിച്ച എല്ലാവരോടും എം എല്‍ എ നന്ദി അറിയിച്ചു.

കഴിയുന്നത്ര ബ്ലോക്ക് കുറക്കുന്നതിന് വേണ്ടി പ്രത്യേക ട്രാഫിക് സംവിധാനം ഒരുക്കി വാഹനങ്ങള്‍ തിരിച്ചുവിട്ട് സൗകര്യം ഒരുക്കിയ പൊലീസിനെ എം എല്‍ എ പ്രത്യേകം അഭിനന്ദിച്ചു.

നാഷണല്‍ ഹൈവേ യോഗത്തില്‍ 10 ദിവസം കൊണ്ട് പണികള്‍ പൂര്‍ത്തീകരിച്ച് തുറന്നു നല്‍കാമെന്നായിരുന്നു തീരുമാനിച്ചത്. അത് 8 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി തുറന്നു നല്‍കുവാന്‍ സാധിച്ചു എന്ന് എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!