
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന് ബഹ്റൈന്‍, ഓറ ആര്‍ട്സിന്റെ ബാനറില്‍ സംഘടിപ്പിക്കുന്ന മ്യൂസിക്കല്‍ മെഗാ ഇവന്റായ സുവര്‍ണ്ണം 2026ന്റെയും അസോസിയേഷന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെയും സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി നാട്ടില്‍ നിന്നെത്തിയ കോന്നി എം എല്‍ എ അഡ്വ. കെ യു ജനീഷ് കുമാറിന് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അസോസിയേഷന് ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.

