ആലുവയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നാറ്റ് പാക്ക് പഠനം തുടങ്ങി

Web Desk
1 Min Read

ആലുവ: പുളിഞ്ചോടു കവല മുതല്‍ മംഗലപ്പുഴ പാലം വരെയും ആലുവ ടൗണിലും നിരന്തരം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ പഠനം നാറ്റ് പാക്ക് ആരംഭിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എയുടെയും മറ്റു ജനപ്രതിനിധികള്‍, നാറ്റ് പാക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു.

city exchange

പഠനത്തിലൂടെ മൂന്ന് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കി അത് ജനപ്രതിനിധികള്‍, പൊലീസ് അധികാരികള്‍, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് അതില്‍ ഏറ്റവും ഉചിതമായ നിര്‍ദ്ദേശം അംഗീകരിച്ച് അതനുസരിച്ചുള്ള അന്തിമ റിപ്പോര്‍ട്ടും ഡി പി ആറും ആയിരിക്കും രണ്ടു മാസം കഴിഞ്ഞ് സര്‍ക്കാരിന് കൈമാറുക എന്ന് നാറ്റ് പാക് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആന്റ് ഹെഡ് ബി അനീഷ് കിനി പറഞ്ഞു.

അന്‍വര്‍ സാദത്ത് എം എല്‍ എല്‍ എയുടെ നിര്‍ദ്ദേശ പ്രകാരം പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ലഭിച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നാറ്റ് പാക്ക് നടത്തുന്ന പഠനത്തില്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാറ്റ് പാക്കിന്റെ പഠനം, അവര്‍ രേഖാമൂലം തന്നതനുസരിച്ച് യാതൊരു വിധ തടസ്സവും കൂടാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സര്‍ക്കാരിന് എത്രയും വേഗം കൈമാറണമെന്ന് എം എല്‍ എ നാറ്റ് പാക്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

- Advertisement -
Ad image

മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ സൈജി ജോളി, വൈസ് ചെയര്‍മാന്‍ ഫാസില്‍ ഹുസൈന്‍, നാറ്റ് പാക് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആന്റ്് ഹെഡ് ബി അനീഷ് കിനി, സയന്റിസ്റ്റ്മാരായ ഡോ. അനില സിറില്‍, ഡോ. വാസുദേവന്‍ എന്‍ എന്നിവര്‍ എം എല്‍ എയോടൊപ്പം സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!