ആള്‍ ഇന്ത്യ വടംവലി ടൂര്‍ണമെന്റ് വിജയകരമായി സമാപിച്ചു

Web Desk
1 Min Read

ദോഹ: ഇലവന്‍സ് ടീ ടൈം ആള്‍ ഇന്ത്യ വടംവലി ടൂര്‍ണമെന്റ് ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്നു.

city exchange

പുരുഷ, വനിതാ വിഭാഗങ്ങളിലായി ഇരുപതിലധികം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറിയത്. പുരുഷ വിഭാഗത്തില്‍ സാക് ഖത്തര്‍ ജേതാക്കളായി. ഒരുമ കല്‍പകഞ്ചേരി രണ്ടാം സ്ഥാനവും എഫ് എം ചാംപ്യന്‍സ് മൂന്നാം സ്ഥാനവും നേടി.

വനിതാ വിഭാഗത്തില്‍ റോപ് റബല്‍സ് ജേതാക്കളും ഇഗ്നൈറ്റസ് ഖത്തര്‍ രണ്ടാം സ്ഥാനവും നേടി. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനും മാച്ച് കണ്‍വീനര്‍ ഇര്‍ഫാന്‍ പി കെ നേതൃത്വം നല്‍കി.

വിജയികള്‍ക്കും റണ്ണറപ്പ് ടീമുകള്‍ക്കും ക്യാഷ് പ്രൈസ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ്, മെഡലുകള്‍ എന്നിവ സമ്മാനിച്ചു. അഡ്വ. ജാഫര്‍ ഖാന്‍, സ്‌കൈ മീഡിയ മാനേജിംഗ് ഡയറക്ടര്‍ പ്രേം സിംഗ്, ഇലവന്‍സ് അംഗങ്ങളായ ഇര്‍ഫാന്‍ പി കെ, ഷെറിന്‍ പരപ്പില്‍, ഷൈജന്‍ തരകന്‍, ഫിജാസ്, സമീര്‍, സിനോജ്, മഹ്‌റൂഫ്, സനൂപ്, തന്‍സീം എന്നിവര്‍ ചേര്‍ന്നാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.
സമാപന ചടങ്ങിന് ഷൈജന്‍ തരകന്‍ സ്വാഗതം ആശംസിച്ചു. സ്‌കൈ മീഡിയ മാനേജിംഗ് ഡയറക്ടര്‍ പ്രേം സിംഗ്, ഖിത്‌വ പ്രസിഡന്റ് നിഷാന്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷെറിന്‍ പരപ്പില്‍ നന്ദി പ്രസംഗം നടത്തി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!