
കൊച്ചി: വര്‍മ്മ ഹോംസിന്റെ സീനിയര്‍ ലിവിംഗ് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ടായ വെല്ലേജ് പ്രാണ ബൈ വര്‍മ്മയുടെ തറക്കല്ലിടല്‍ കര്‍മ്മം കൊച്ചി എയര്‍പോര്‍ട്ടിന് സമീപമുളള പ്രൊജക്ട് സൈറ്റില്‍ വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വൈശാഖ് വര്‍മ്മ, വി പി സെയില്‍സ് മുഹമ്മദ് ഫറൂഖ് കെ, സ്ഥലം ഉടമകളായ എം ആര്‍ കേശവന്‍, കെ പി വേണുഗോപാല്‍, വര്‍മ്മ ഹോംസ് വൈസ് പ്രസിഡന്റ് ആരതി വര്‍മ്മ, മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

