ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Web Desk
1 Min Read

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പരിസ്ഥിതി സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്ന പരിപാടികള്‍ സംഘടിപ്പിച്ചു.

city exchange

ഇക്കോ- വാരിയേഴ്സ് ക്യാമ്പയ്നിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ (ഇ-മാലിന്യം) കുറയ്ക്കുന്നതിന്റെയും ഉത്തരവാദിത്തമുള്ള മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം എടുത്തുകാണിക്കുന്നതിനായി ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തി. ഇക്കോ- വാരിയേഴ്സ് ക്ലാസ് മുറികളും സ്റ്റാഫ് റൂമുകളും സന്ദര്‍ശിച്ചു, വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംവദിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങളുടെ അനുചിതമായ സംസ്‌കരണത്തിന്റെ ദോഷകരമായ ഫലങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

യുനെസ്‌കോയുമായി അഫിലിയേറ്റ് ചെയ്ത സ്‌കൂള്‍ എന്ന നിലയില്‍, അര്‍ഥവത്തായ സംരംഭങ്ങളിലൂടെ പരിസ്ഥിതി വിദ്യാഭ്യാസം, സുസ്ഥിരത, ഉത്തരവാദിത്തമുള്ള ആഗോള പൗരന്മാരെ വളര്‍ത്തല്‍ എന്നിവക്ക് ഇന്ത്യന്‍ സ്‌കൂള്‍ ഊന്നല്‍ നല്‍കുന്നു. 4 മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ കാമ്പെയ്നില്‍ പങ്കെടുത്തു.

അധ്യാപികമാരായ ഹര്‍ഷലത അനിരുദ്ധന്‍, പ്രിന്‍സി തുഷാര്‍, ദിവ്യ ഷിബിന്‍ ദാസ് എന്നിവര്‍ വിദ്യാര്‍ഥികളെ അനുഗമിച്ചു. വൃക്ഷത്തൈ നടീല്‍, പൂന്തോട്ടപരിപാലനം, പ്ലാസ്റ്റിക് മുക്ത കാമ്പെയ്നുകള്‍, മാലിന്യം വേര്‍തിരിക്കല്‍, പുനരുപയോഗം, ജല- ഊര്‍ജ്ജ സംരക്ഷണം, പരിസ്ഥിതി അവബോധ പരിപാടികള്‍, കാമ്പസ് ശുചിത്വ പരിപാടികള്‍, ജൈവ വൈവിധ്യവും വന്യജീവി സംരക്ഷണവും എന്നിവയുള്‍പ്പെടെ വിശാലമായ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെയും ഇക്കോ- വാരിയേഴ്സ് സംരംഭം പ്രോത്സാഹിപ്പിക്കുന്നു.

- Advertisement -
Ad image

സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹന്‍, ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ ശാന്ത കുമര്‍ ദസരി എന്നിവര്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും അവരുടെ പ്രശംസനീയമായ ശ്രമങ്ങള്‍ക്ക് അഭിനന്ദിച്ചു.

Share This Article
Leave a Comment
error: Content is protected !!