
ദോഹ: ഐ സി എഫ് ഖത്തര്‍ നാഷണല്‍ നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന മൂന്ന് മാസ സൗജന്യ അറബിക് സ്‌പോകണ്‍ കോഴ്‌സ്‌ന്റെ ഉദ്ഘാടനവും കോഴ്‌സിന്റെ ഓറിയന്റേഷനും സംഘടിപ്പിച്ചു.

നാനൂറോളം പേര്‍ രജിസ്റ്റര്‍ ചെയ്ത കോഴ്‌സിന്റെ ഉദ്ഘാടനം ഐ സി എഫ് ഇന്റര്‍നാഷണല്‍ എച്ച് ആര്‍ ഡി ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ നിര്‍വഹിക്കുകയും ഓറിയന്റേഷന്‍ ക്ലാസ് ഖത്തര്‍ ഐ സി എഫ് എസ് എസ് ഡി വൈസ് പ്രസിഡണ്ട് ജമാല്‍ ഹസരി എടുക്കുകയും ചെയ്തു.

ക്ലാസിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി 5 ക്ലാസ് ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും അതിന്റെ ഓരോ ക്ലാസ്സിന്റെയും ട്രെയിനേഴ്‌സ് ആയി ജമാല്‍ ഹസരി ഉസ്താദ്, ഷംസുദ്ദീന്‍ സഖാഫി, ബുര്‍ഹാനുദ്ധീന്‍ സഖാഫി, മുഹമ്മദ് ഹൈദര്‍, റഷീദ് മാസ്റ്റര്‍ എന്നിവരെ നിയോഗിക്കുകയും ചെയ്തു. മൂന്നുമാസത്തോളം നീണ്ടുനില്‍ക്കുന്ന സ്‌പോക്കണ്‍ അറബിക് കോഴ്‌സ് നവംബര്‍ 15 ഞായറാഴ്ച തുടങ്ങി എല്ലാ ഞായറാഴ്ചകളിലും നടക്കും.
എ്ച്ച് ആര്‍ ഡി വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി അധ്യക്ഷനായ പ്രോഗ്രാം ഐ സി എഫ് ഖത്തര്‍ പ്രസിഡണ്ട് അഹമ്മദ് സഖാഫിയും ഐ സി ഇന്റര്‍നാഷണല്‍ നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി അബ്ദുല്‍ ഹമീദ് പരപ്പയും ആശംസകള്‍ അര്‍പ്പിക്കുകയും തസ്‌കിയ സെക്രട്ടറി റഹ്മത്തുള്ളയും സഖാഫി ദുആയും നോളജ് സെക്രട്ടറി അബ്ദുല്‍ഹമീദ് പതിയില്‍ സ്വാഗതവും വുമണ്‍ എംപവര്‍ സെക്രട്ടറി ജവാദ്ദ്ദീന്‍ സഖാഫി നന്ദിയും പ്രകാശിപ്പിച്ചു.

