ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് ആര്‍ട്ട് വര്‍ക്ക്‌ഷോപ്പ് നടത്തി

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ആര്‍ട്ട് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഖത്തര്‍ തമിഴ് സിങ്ക പെണ്‍കള്‍ അസോസിയേഷനുമായി സഹകരിച്ചു നടന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ തങ്ങളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു.

city exchange

തിരക്കേറിയ പ്രവാസജീവിതത്തിലും കുട്ടികളുടെ ക്രിയാത്മകതയെ പരിപോഷിപ്പിക്കുന്ന ഇത്തരം പരിപാടികളില്‍ മാതാപിതാക്കള്‍ കാണിക്കുന്ന പിന്തുണയെ ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അഭിനന്ദിച്ചു. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തിയും പ്രോത്സാഹിപ്പിച്ചും കൊണ്ടുള്ള ഇത്തരം പരിപാടികള്‍ മുന്നോട്ടും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലില്ലി ബട്ടര്‍ഫ്‌ളൈസിലെ കൊച്ചു കൂട്ടുകാരികളുടെ നൃത്താവതരണവും പരിപാടിയുടെ മാറ്റുകൂട്ടി. വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കൂടാതെ ആര്‍ട്ട് ടീച്ചര്‍മാര്‍ക്കും ഡാന്‍സ് പെര്‍ഫോര്‍മര്‍മാര്‍ക്കും പ്രത്യേകം ആദരവും സമ്മാനവിതരണവും നടന്നു.

Share This Article
Leave a Comment
error: Content is protected !!