
ദോഹ: ഖത്തറിലെ ഇരുപത്തിനാലോളം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അലുമിനി അസോസിയേഷനുകളുടെ പ്രാതിനിധ്യമുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് അലുമിനി അസോസിയേഷന്‍സ് ഓഫ് കേരള ഖത്തര്‍ (കാക് ഖത്തര്‍) പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. വിവിധ കോളേജ് അലുമിനി അസോസിയേഷനുകളെ ഏകോപിപ്പിച്ച് വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘടനയുടെ പുതിയ ഭാരവാഹികളെ ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുത്തത്.

മാര്‍ത്തോമാ കോളജ് അലുമിനി പ്രതിനിധി അനീഷ് ജോര്‍ജിനെ പ്രസിഡന്റായും ഫാറൂക് കോളജ് പ്രതിനിധി നൗഷാദ് പയ്യോളിയെ ജനറല്‍ സെക്രട്ടറിയായും പി എസ് എം ഒ കോളജ് പ്രതിനിധി ഷഹനാസ് ബാബുവിനെ ട്രഷററായും തെരഞ്ഞെടുത്തു.

മടപ്പള്ളി ഗവണ്‍മെന്റ് കോളജ് പ്രതിനിധി ബിജു, സര്‍ സയ്യിദ് കോളജ് പ്രതിനിധി ഷൈഫല്‍, കേരളവര്‍മ്മ കോളജ് പ്രതിനിധി ഹേമനാഥ്, എം എസ് എം കോളജ് പ്രതിനിധി അനുഷ വിനോദ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
എസ് എന്‍ കോളജ് പ്രതിനിധി അബി അബ്ദദ്, മാമോ കോളജ് പ്രതിനിധി മുഹമ്മദ് ഫാരിസ്, കാര്‍മല്‍ പോളിടെക്‌നിക്കില്‍ നിന്നുള്ള അനില്‍ പ്രകാശ്, ശ്രീകൃഷ്ണ കോളജില്‍ നിന്നുള്ള അഷ്‌റഫ് എച്ച് ഉസ്മാന്‍ എന്നിവര്‍ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു.
ഉപദേശക സമിതി അംഗങ്ങളായി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മുഹമ്മദ് ഹാഷിര്‍, മഷ്ഹൂദ് തിരുത്തിയാട്, സുബൈര്‍ പാണ്ടവത്ത്, അഡ്വ. ജാഫര്‍ ഖാന്‍ എന്നിവരെയും തെരഞ്ഞെടുത്തു. മുന്‍ ഭാരവാഹികളായ അബ്ദുല്‍ അസീസ്, സിറാജ് ഇബ്രാഹിം, ഗഫൂര്‍ കോഴിക്കോട് എന്നിവര്‍ എക്‌സ്-ഓഫീഷ്യല്‍ അംഗങ്ങളായും ഉള്‍പ്പെടുന്നു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജനറല്‍ ബോഡി യോഗത്തിന് ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ ഇബ്രാഹിം സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അബ്ദുല്‍ അസീസ് സി കെ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ ഇബ്രാഹിം അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് വി സി മഷ്ഹൂദ് തിരുത്തിയാട്, മുഹമ്മദ് ഹാഷിര്‍, സുബൈര്‍ പാണ്ടവത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ഖത്തറിലെ വിവിധ കോളജ് അലുമിനി അസോസിയേഷനുകള്‍ക്കിടയില്‍ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും പ്രവാസി സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ സജീവമായ സംഭാവനകള്‍ നല്‍കുന്നതിനും പുതിയ നേതൃത്വം പ്രവര്‍ത്തിക്കുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധവും ഊര്‍ജ്ജവും പകരുന്ന നേതൃത്വത്തിന് യോഗം ആശംസകള്‍ നേര്‍ന്നു.

