‘ജീത്ത് നാദാപുരം’: ഖത്തറിലെ നാദാപുരത്തുകാരുടെ ഫാമിലി മീറ്റും കള്‍ച്ചറല്‍ പ്രോഗ്രാമും ഇന്ന്

Web Desk
1 Min Read

ദോഹ: യു ഡി എഫ് ഖത്തര്‍ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ജീത്ത് നാദാപുരം’ ഫാമിലി മീറ്റും കള്‍ച്ചറല്‍ പ്രോഗ്രാമും ഇന്ന് വൈകിട്ട് 6 മണി മുതല്‍ അബുഹമൂര്‍ ഭവന്‍സ് പബ്ലിക് സ്‌കൂളില്‍ നടക്കും.

city exchange

എം എല്‍ എ ആയ ശേഷം ആദ്യമായി ദോഹയിലെത്തുന്ന നാദാപുരം എം എല്‍ എ കെ എം അഭിജിത്തിനും കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസിനും ദോഹയിലെ നാദാപുരത്തുകാരുടെ സ്‌നേഹോഷ്മളമായ പൗരസ്വീകരണം ചടങ്ങില്‍ നല്‍കും. വികസനോന്മുഖമായ ഒരു പുതിയ നാദാപുരത്തിനായുള്ള പ്രതീക്ഷകളുടെയും പ്രവാസിസൗഹൃദത്തിന്റെയും ആഘോഷമായാണ് കുടുംബസംഗമവും കലാവിരുന്നും ഒരുക്കിയിരിക്കുന്നത്.

തുടര്‍ന്ന് പ്രശസ്ത ഗായകരായ അസിന്‍ വെള്ളില, റിയാസ് കരിയാട് തുടങ്ങിയ പ്രഗത്ഭ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും സംഗീത വിരുന്നും അരങ്ങേറും.

Share This Article
Leave a Comment
error: Content is protected !!