കാല്‍പന്ത് 2026 രണ്ടാം പതിപ്പ് സമാപിച്ചു

Web Desk
1 Min Read

ദോഹ: ടികെഎം എഞ്ചിനീയറിംഗ് കോളേജ് ഖത്തര്‍ അലുംനി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാല്‍പന്ത് 2026 രണ്ടാം പതിപ്പ് വിജയകരമായി സമാപിച്ചു. ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഖത്തറിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ പൂര്‍വവിദ്യാര്‍ഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

city exchange

കാല്‍പന്തിന്റെ ഭാഗമായി നടന്ന പുരുഷ വിഭാഗം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 18 ടീമുകള്‍ മാറ്റുരച്ചു. മത്സരത്തില്‍ എംഇഎസ് എഞ്ചിനീയറിംഗ് കോളേജ് അലുംനി ഒന്നാം സ്ഥാനവും തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് അലുംനി രണ്ടാം സ്ഥാനവും വയനാട് എഞ്ചിനീയറിംഗ് കോളേജ് അലുംനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വനിതകള്‍ക്കായി സംഘടിപ്പിച്ച ഡോഡ്ജ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഏഴ് ടീമുകള്‍ പങ്കെടുത്തു. ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജ് അലുംനി ഒന്നാം സ്ഥാനവും ടികെഎം എഞ്ചിനീയറിംഗ് കോളേജ് അലുംനി രണ്ടാം സ്ഥാനവും നേടി.

കുട്ടികള്‍ക്കായി ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ പരിശീലന സെഷനും സംഘടിപ്പിച്ചു. വനിതകള്‍ ഒരുക്കിയ വിവിധ സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ശ്രദ്ധേയമായി.

- Advertisement -
Ad image

പരിപാടിയുടെ മുഖ്യ പ്രായോജകരായ അല്‍ അജാജ് ലിമിറ്റഡ് കമ്പനി സി ഇ ഒ ഫൈസല്‍ കുന്നത്ത്, മന്നായ് ട്രേഡിംഗിന്റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ടികെഎം അലുംനി പ്രസിഡന്റ് സൗദ ബക്കര്‍, ജനറല്‍ സെക്രട്ടറി ഷിഹില്‍, ടൂര്‍ണമെന്റ് കണ്‍വീനര്‍ അഫ്‌സല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!