എറണാകുളം ജില്ലാ സ്‌കൂള്‍ കലോത്സവം; ഫലസ്തീന്‍ കഥ അറബി നാടകത്തില്‍ അവതരിപ്പിച്ച് ആലുവ എസ് എന്‍ ഡി പി ഹയര്‍സെക്കന്‍ഡറി ശ്രദ്ധേയമായി

Web Desk
1 Min Read

ആലുവ: എസ് എന്‍ ഡി പി ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍Lികള്‍ അവതരിപ്പിച്ച
അറബി നാടകം രണ്ടാം സ്ഥാനം എ ഗ്രേഡ് നേടി ശ്രദ്ധേയമായി.

city exchange

യുദ്ധം കൊണ്ട് കഷ്ടത അനുഭവിക്കുന്ന ഫലസ്തീനികളുടെ യാതനകളും വേദനകളും തുറന്നു കാട്ടുന്ന ഈ നാടകം സംവിധാനം ചെയ്തത് സ്‌കൂളിലെ അറബി അധ്യാപിക ആബിദ ടീച്ചറാണ്. നാടകം സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാതെ പോയത് നേരിയ പോയിന്റ് വ്യത്യാസത്തിലായിരുന്നു.

മാതാവ് നഷ്ടപ്പെട്ട കുട്ടികളുടെയും കുട്ടികള്‍ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെയും രംഗങ്ങള്‍ കാണികളുടെ കണ്ണുകളില്‍ ഈറനണിയിച്ചു. നാടകത്തിന്റെ വിജയത്തില്‍ സ്‌കൂള്‍ പി ടി എ അധ്യാപകരെയും കുട്ടികളെയും അഭിനന്ദിച്ചു.

അറബി പ്രസംഗത്തില്‍ ആലുവ എസ് എന്‍ ഡി പി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഹുസ്‌നിയ റഹ്മത്തിന് എ ഗ്രേഡ് രണ്ടാം സ്ഥാനം ലഭിച്ചു.

- Advertisement -
Ad image

ലഹരിക്കെതിരെ സര്‍ക്കാര്‍ പദ്ധതി തൂഫാന്‍ ആസ്പദമാക്കിയായിരുന്നു അറബി പ്രസംഗം. അറബി അധ്യാപിക ആബിദ ടീച്ചര്‍ പരിശീലനം നല്‍കിയ അറബി പ്രസംഗത്തില്‍ ഹുസ്‌നിയാ റഹ്മത്തിന് ഇത് രണ്ടാം തവണയാണ് ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിക്കുന്നത്.

കൂടാതെ രണ്ടാം സ്ഥാനം എ ഗ്രേഡ് ലഭിച്ച ഫലസ്തീനിന്റെ കഥ പറയുന്ന അറബി നാടകത്തില്‍ ഒരേസമയം വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചും ഹുസ്‌നിയ റഹ്മത്ത് ശ്രദ്ധ നേടി. ആലുവ നജാത്ത് ആശുപത്രി പി ആര്‍ ഒ സഗീര്‍ അറക്കലിന്റെയും ഷീബ ടീച്ചറിന്റേയും മകളാണ്.

Share This Article
Leave a Comment
error: Content is protected !!