റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍ വീല്‍ ചെയറിലുള്ളവരുടെ കുടുംബങ്ങള്‍ക്ക് പ്രത്യക പരിഗണന നല്‍കണം

Web Desk
1 Min Read

കൊച്ചി: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുമ്പോള്‍ വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാരുളള കുടുംബാംഗങ്ങളെ പ്രത്യേക പരിഗണന നല്‍കണമെന്ന് ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യ വകുപ്പ് മന്ത്രി, ഭക്ഷ്യ സുരക്ഷാ കമ്മീഷനും കത്ത് നല്‍കിയതായി ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു.
മുന്‍ഗണനാ മാനദണ്ഡങ്ങളില്‍ നിന്ന് വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരുടെ കുടുംബങ്ങള്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കുന്നതോടെ കിടപ്പ് രോഗികള്‍ ഉള്‍പ്പെടെ ശാരീരിക വിവിധ അസുഖങ്ങളും ഉള്ളതിനാല്‍ മുന്‍ഗണന ആനുകൂല്യം ഒഴിവായാല്‍ ചികിത്സാപരമായി ഗവണ്‍മെന്റ് ആശുപത്രികളില്‍ സൗജന്യ ചികിത്സ കിട്ടാതെ വരും അങ്ങനെ സംഭവിച്ചാല്‍ ജീവിതം മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടാവുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

city exchange
Share This Article
Leave a Comment
error: Content is protected !!