ട്വന്റി- 20 ലോകകപ്പ്; ഓസീസിനും ഇംഗ്ലണ്ടിനും ജയം

Web Desk
1 Min Read

ദുബൈ: ട്വന്റി- 20 ലോകകപ്പ് ആദ്യമത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്‌ട്രേലിയക്കും വെസ്റ്റിന്റീസിനെതിരെ ഇംഗ്ലണ്ടിനും ജയം.

city exchange

ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ 119 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് ലക്ഷ്യം നേടിയത്. 35 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസ് ടോപ് സ്‌കോറര്‍.

രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റിനാണ് വെസ്റ്റിന്റീസ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. വെസ്റ്റിന്റീസ് ഉയര്‍ത്തിയ 56 റണ്‍സ് വിജയലക്ഷ്യം 8.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. 24 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

- Advertisement -
Ad image

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്റീസ് നിര 14.2 ഓവറില്‍ 55 റണ്‍സാണെടുത്തത്. അന്താരാഷ്ട്ര ട്വന്റി- 20യിലെ രണ്ടാമത്തെ ഏറ്റവും ചെറിയ സ്‌കോറും ട്വന്റി- 20 ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌കോറുമാണിത്.

ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് 2.2 ഓവറില്‍ രണ്ടു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റാണ് വീഴ്ത്തിയത്. മോയിന്‍ അലി, ടൈമല്‍ മില്‍സ് എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!