മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് ചിത്രം വഴിയെയുടെ ടീസര്‍ പുറത്തിറക്കി

Web Desk
1 Min Read

ന്യൂ ജേഴ്സി: നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ വഴിയെയുടെ ടീസര്‍ വീഡിയോ ഹോളിവുഡ് നടന്‍ ടിം എബെല്‍ പുറത്തിറക്കി. ‘സുഹൃത്ത് നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ‘വഴിയെ’യെയുടെ ടീസര്‍ അനാച്ഛാദനം ചെയ്തതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ ടിം എബെല്‍ അഭിനന്ദനങ്ങള്‍ അറിയിക്കുകയും മുഴുവന്‍ ടീമംഗങ്ങള്‍ക്കും വിജയാശംസകള്‍ നേരുകയും ചെയ്തു. നിര്‍മലിന്റെ കൂടെ ഉടന്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സ്നൈപ്പര്‍: സ്‌പെഷ്യല്‍ ഒപ്‌സ്, സര്‍ക്കസ് കെയ്ന്‍, സോള്‍ജിയര്‍ ഓഫ് ഗോഡ്, സൂപ്പര്‍ ഷാര്‍ക്ക്, ഇന്‍സ്റ്റിക്റ്റ് ടു കില്‍, ദി സബ്സ്റ്റിറ്റിയൂട്ട്, സ്‌നോ വൈറ്റ് തുടങ്ങി അമ്പതോളം ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ടിം എബെല്‍.
വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മ്മിക്കുന്ന ഈ പരീക്ഷണ ചിത്രത്തില്‍ പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍, വരുണ്‍ രവീന്ദ്രന്‍, ജോജി ടോമി, ശ്യാം സലാഷ്, സാനിയ പൗലോസ്, രാജന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
തന്റെ തന്നെ ‘തരിയോട്’ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ സിനിമാറ്റിക് റീമേക്കായ ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ സംവിധായകന്‍ കൂടിയാണ് നിര്‍മല്‍. ഇതിഹാസ താരം റോജര്‍ വാര്‍ഡ് കൂടാതെ മറ്റ് പല ഹോളിവുഡില്‍ നിന്നടക്കമുള്ള താരങ്ങളും ഭാഗമാകുന്ന ചരിത്ര സിനിമയായാണ് ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ ഒരുങ്ങുന്നത്. ടിം എബെല്‍ കൂടി ഈ ചരിത്ര സിനിമയുടെ ഭാഗമാകുമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ ട്വീറ്റില്‍ നിന്നും ലഭിക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!