Connect with us

Special

വി ഡി സവര്‍ക്കര്‍ക്ക് പശു ദൈവമായിരുന്നില്ലെന്ന് ഹുസൈന്‍ രണ്ടത്താണിയുടെ എഫ് ബി പോസ്റ്റ്

Published

on


പശുക്കടത്തിന്റെ പേരില്‍ പോലും ആളെക്കൊല്ലുന്ന ഉത്തരേന്ത്യന്‍ പശ്ചാതലത്തില്‍ പശു ദൈവമല്ലെന്ന വി ഡി സവര്‍ക്കറുടെ അഭിപ്രായം എടുത്തുദ്ധരിച്ച ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.
‘സവര്‍ക്കര്‍ സമഗ്ര വാങ്മയ്’യെ അവലംബമാക്കി 2018 നവംബര്‍ 20ന് ദി പ്രിന്റ് പ്രസിദ്ധീകരിച്ച ലേഖനമാണ് ഡോ. ഹുസൈന്‍ രണ്ടത്താണി എടുത്തെഴുതിയിരിക്കുന്നത്.
ഭംഗിയുള്ള ജീവിയാണ് പശുവെന്നും മനുഷ്യന് ഒരുപാട് ഗുണം ചെയ്യുന്നുവെന്നും അതുകൊണ്ട് പശുവിനെ സംരക്ഷിക്കണമെങ്കിലും ദൈവമായി കരുതരുതെന്നാണ് സവര്‍ക്കര്‍ പറയുന്നത്. മാത്രമല്ല വംശീയമായ ഹിന്ദുത്വയെ വിശ്വാസവുമായി ബന്ധപ്പെടുത്താനാവില്ലെന്നും ഹിന്ദുത്വയുടെ ഉപജ്ഞാതാവായ വി ഡി സവര്‍ക്കര്‍ ഈശ്വരവിശ്വാസിയേ അല്ലെന്നും ഹുസൈന്‍ രണ്ടത്താണി സമര്‍ഥിക്കുന്നു.
സവര്‍ക്കര്‍ മാസംഭുക്കാണെന്നും അദ്ദേഹം വിവരിക്കുന്നു. ഇംഗ്ലണ്ടില്‍ വെച്ചൊരിക്കല്‍ ഗാന്ധിജിയെ ചെമ്മീന്‍ വിഭവമുണ്ടാക്കി സത്ക്കരിച്ചതും ഗാന്ധി അത് തിന്നാന്‍ തയ്യാറാകാതിരുന്നതും അദ്ദേഹം വിവരിക്കുന്നുണ്ട്.
ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പശു ദൈവമല്ലെന്നു സവർക്കർഹിന്ദുത്വമെന്നത് വംശീയമാണ്. വിശ്വാസവുമായി അതിനെ ബന്ധപ്പെടുത്താനേ വയ്യ. അതിന്റെ ഉപഞ്ജാതാവ് വി….

Posted by Hussain Randathani on Saturday, 26 June 2021

പശു ദൈവമല്ലെന്നു സവര്‍ക്കര്‍
ഹിന്ദുത്വമെന്നത് വംശീയമാണ്. വിശ്വാസവുമായി അതിനെ ബന്ധപ്പെടുത്താനേ വയ്യ. അതിന്റെ ഉപഞ്ജാതാവ് വി ഡി സവര്‍ക്കാര്‍ ഈശ്വര വിശ്വാസിയേ അല്ല. സവര്‍ക്കര്‍ പറയുകയാണ്: പശു ഭംഗിയുള്ള ഒരു ജീവിയാണ്. അത് മനുഷ്യന് ഒരുപാട് ഗുണം ചെയ്യുന്നു. അത് കൊണ്ട് പശുവിനെ സംരക്ഷിക്കണം. എന്ന് വച്ച് അതിനെ ദൈവമായി കരുതരുത്. മാലിന്യം ഭക്ഷിക്കുകയും അതിന്റെ തന്നെ വിസര്‍ജ്യത്തില്‍ കിടക്കുകയും ചെയ്യുന്ന ഒരു ജീവിയെ എങ്ങനെയാണു ദൈവമാക്കുക? സവര്‍ക്കര്‍ ചോദിക്കുന്നു. അതെ സമയം അംബേദ്കറെപ്പോലുള്ളവരെ ജാതിയുടെ പേരില്‍ ജനം അനാദരിക്കുകയും ചെയ്യുന്നു! ഇത് യഥാര്‍ത്ഥത്തില്‍ ദൈവത്തെയും മനുഷ്യ വംശത്തെയും തന്നെ അധിക്ഷേപിക്കലാണ്. മനുഷ്യ സിംഹമായ നരസിംഹമാവണം വേണമെങ്കില്‍ ഹിന്ദുത്വയുടെ ദൈവം. അല്ലാതെ പെട്ടെന്ന് മെരുക്കിയെടുക്കാവുന്ന പശുവിനെയല്ല ദൈവമാക്കേണ്ടത്. പശുവിനെ സംരക്ഷിക്കേണ്ടത് അതിന്റെ ശാസ്ത്രീയവും സാമ്പത്തികവുമായ ഗുണങ്ങള്‍ നോക്കിയാവണം. ദൈവമാക്കി അവതരിപ്പിച്ചു കൊണ്ടല്ല. അതിന്റെ പേരില്‍ മതപരമായ അന്ധവിശ്വാസം പ്രചരിപ്പിക്കാതിരിക്കുക. പശുവിനെ സംരക്ഷിക്കാതെ അതിനെ വെറുതെ ആരാധിച്ചത് കൊണ്ടുമായില്ല.
ഒരു ശുദ്ധ മാംസഭുക്കു കൂടിയാണ് സവര്‍ക്കര്‍. ഒരിക്കല്‍ ഇംഗ്ലണ്ടില്‍ വച്ചു അദ്ദേഹം ചെമ്മീന്‍ വിഭവമുണ്ടാക്കി ഗാന്ധിജിയെ സത്കരിച്ചു. ഗാന്ധിജി അത് തിന്നാന്‍ തയാറായില്ല. ഉടനെ സവര്‍ക്കറുടെ കമന്റ്: ‘ഇത് തിളപ്പിച്ചെടുത്ത മത്സ്യം മാത്രം. ഇത് നമുക്കൊന്നിച്ചു തിന്നാന്‍ കഴിയില്ലെങ്കില്‍ എങ്ങനെയാണു ബ്രിട്ടീഷുകാര്‍ക്കെതിരെ നമ്മള്‍ ഒരുമിച്ചു പൊരുതുക? ‘
അവലംബം, സവര്‍ക്കര്‍ സമഗ്ര വാങ്മയ് ‘ (വിക്രം സമ്പത്ത്, 20 നവംബര്‍ 2018, ദിപ്രിന്റ്).ചരിത്ര വിഷങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ഹുസൈന്‍ രണ്ടത്താണി പശ്ചിമേഷ്യന്‍ പഠനത്തില്‍ ഡിപ്ലോമയും അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. മധ്യകാല ഇന്ത്യ, ആധുനിക ഇന്ത്യ, ഇസ്‌ലാമിക ചരിത്രം എന്നിവയിലാണ് അദ്ദേഹം സ്‌പെഷ്യലൈസ് ചെയ്തത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി നിയോജക മണ്ഡലത്തില്‍ നിന്നും ഇ ടി മുഹമ്മദ് ബഷീറിനെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട് അദ്ദേഹം.


error: Content is protected !!