കോഴിക്കോട് സ്‌ഫോടനം; കൈയ്യൊപ്പു കൂടിയുണ്ട് ഈ ചരിത്രത്തില്‍

Web Desk
1 Min Read

കോഴിക്കോട്: കേരളത്തില്‍ ആദ്യമായി എന്‍ ഐ എ ഭീകരവാദത്തിന്റെ ബന്ധമുണ്ടെന്ന് പറഞ്ഞ് ഏറ്റെടുത്ത കേസായ കോഴിക്കോട് സ്‌ഫോടന കേസിനെ അവലംബമാക്കി ഒരു ചലച്ചിത്രവും പിറന്നിട്ടുണ്ട്.
മെഗാസ്റ്റാര്‍ മമ്മുട്ടി നായകനായി നിലവിലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് സംവിധാനം ചെയ്ത കൈയ്യൊപ്പായിരുന്നു ആ ചലച്ചിത്രം.

city exchange

2006-ലാണ് സ്ഫോടനം നടന്നതെങ്കില്‍, ഒരു വര്‍ഷം കഴിഞ്ഞ് 2007 ജനുവരി 26നാണ് സിനിമ റിലീസാകുന്നത്. അക്കൗണ്ടന്റായ മമ്മുട്ടിയുടെ ശിവദാസന്‍ എന്ന കഥാപാത്രം ഫാത്തിമ എന്ന പെണ്‍കുട്ടിയെ ചികിത്സാവശ്യാര്‍ഥം സഹായിക്കുവാനും തന്റെ പഴയ കാമുകിയെ കാണുവാനും കോഴിക്കോട്ട് വരികയാണ്. എന്നാല്‍ ഇവിടെ ബസ്സിലുണ്ടാകുന്ന ബോംബ് സ്‌ഫോടനത്തില്‍ അയാള്‍ കൊല്ലപ്പെടുകയാണ്. തീവ്രവാദിയായി മുദ്രകുത്തി പോലീസ് പിടിച്ചു കൊണ്ടുപോയ താന്‍ താമസിച്ച ലോഡ്ജ് മാനേജരെ സ്‌റ്റേഷനിലെത്തി പോലീസുകാരോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി വിടുവിച്ച ശേഷം മടങ്ങുമ്പോഴാണ് ഇയാള്‍ തീവ്രവാദികള്‍ വെച്ച ബോംബ് പൊട്ടി കൊല്ലപ്പെടുന്നത്.
പൊതു മതേതര സമൂഹത്തില്‍ പോലും അന്ന് ഈ സ്ഫോടനമുണ്ടാക്കിയ ആശങ്കയെ വ്യക്തമായി ചിത്രീകരിക്കുകയായിരുന്നു ഈ സിനിമ.

കോഴിക്കാട് ഭീകരതയുടെ തലസ്ഥാനമായി എന്ന രീതിയിലുള്ള പ്രചാരണത്തിന് വര്‍ഷങ്ങളായി ഏറ്റവുമാദ്യം ഉദാഹരിക്കുന്നതും കോഴിക്കോട്് ഇരട്ട സ്‌ഫോടനക്കേസ് തന്നെയായിരുന്നു.

- Advertisement -
Ad image

പൂര്‍ണമായും കോഴിക്കോട് ചിത്രീകരിച്ച ഈ സിനിമയില്‍ പ്രതിഫലമില്ലാതെ സൗജന്യമായാണ് മമ്മൂട്ടി അഭിനയിച്ചത്.

Share This Article
Leave a Comment
error: Content is protected !!