അരുണ്‍ അയ്യപ്പന്‍ ചിത്രം ‘വിസ്‌കി’യിലൂടെ കടല് കാട്ടിത്തരാന്‍ നന്ദു

Web Desk
1 Min Read

മെഗാ സ്റ്റാര്‍ മോഹന്‍ലാല്‍ഫേസ്ബുക്ക് പേജിലൂടെറിലീസ്ചെയ്ത ‘കടല്കാട്ടിത്തരാം
കടലിന്‍ആഴം കാട്ടിത്തരാം…’ എന്നു തുടങ്ങുന്ന ചലച്ചിത്ര ഗാനം പ്രേക്ഷകമനംകവര്‍ന്ന് മുന്നേറുന്നു.
35 വര്‍ഷത്തിലേറേയായി മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായനടന്‍ നന്ദു ആണ് അതീവ ഹൃദ്യമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്നതാണ് പ്രത്യേകത. അസാധ്യ നടനാണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള നന്ദു നല്ലൊരുഗായകന്‍ കൂടിയാണെന്ന് ഈ ഗാനത്തിലൂടെ അടയാളപ്പെടുത്തിയിരിക്കുകയാണ്.

city exchange

ഐവാന്‍സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അരുണ്‍ അയ്യപ്പന്‍ രചനയും സംവിധാനവുംനിര്‍വഹിക്കുന്ന ‘വിസ്‌കി’ എന്ന ചിത്രത്തിലേതാണ്ഗാനം. അരുണ്‍ അയ്യപ്പന്‍ രചിച്ചഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത് കാവാലം ശ്രീകുമാര്‍ ആണ്. മോഹന്‍ലാല്‍ റിലീസ്ചെയ്തഗാനം പ്രമുഖ താരങ്ങളുംഷെയര്‍ ചെയ്തു. നന്ദുവിന്റെ ആലാപനത്തെക്കുറിച്ചും ഗാനത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

‘സ്പിരിറ്റ്’ എന്ന സിനിമയില്‍പ്ലംബര്‍ മണിയന്‍ എന്ന മുഴുക്കുടിയനായി വന്ന് പ്രേക്ഷകരെ ഞെട്ടിച്ച നന്ദു ഈസിനിമയില്‍ ‘വിസ്‌കി’ എന്ന കേന്ദ്ര കഥാപാത്രമായിട്ടാണ് എത്തുന്നത്. ഈ കഥാപാത്രത്തിന്ഒരുപാട് പ്രത്യേകതകളുണ്ട്.
നന്ദുവിനൊപ്പംമലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങളും ഈചിത്രത്തില്‍അണിനിരക്കുന്നു
ഛായാഗ്രഹണം:രാജ്കുമാര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!