ഓണപ്പാട്ടുമായി ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് ഓണാഘോഷത്തിന് തുടക്കമിട്ടു

Web Desk
1 Min Read

തിരുവനന്തപുരം: ഓണപ്പാട്ടുമായി ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് ഓണാഘോഷത്തിന് തുടക്കമിട്ടു. സിതാര പാടിയ ഓണപ്പാട്ട് ഉണ്ടോ- ഉണ്ടേ പുറത്തിറക്കിയാണ് ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ ഓണാഘോഷം തുടങ്ങിയത്.

city exchange

എല്ലാവര്‍ക്കും എല്ലാം തികഞ്ഞ ഓണം, എല്ലാവരും എല്ലാം തികഞ്ഞ ഓണത്തിന് എന്ന സന്ദേശവുമായെത്തുന്ന പാട്ട് ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് സി ഇ ഒ നവാസ് മീരാന്‍, സി എം ഒ മനോജ് ലാല്‍വാനി, ഗായിക സിതാര എന്നിവരുടെ സാന്നിധ്യത്തിലാണ് പുറത്തിറക്കിയത്.

കേരളത്തിന്റെ ഉത്സവ വേളയ്‌ക്കൊത്ത വിധത്തില്‍ റഫീക്ക് അഹമ്മദിന്റെ രചനയും ബിജിബാലിന്റെ സംഗീതവും സിതാരയുടെ ശബ്ദവും ചേര്‍ന്നാണ് പാട്ട് പുറത്തിറങ്ങിയത്. ഉത്സവകാലത്തിന്റെ എല്ലാ അംശങ്ങളും ഗാനത്തിലൂടെ ആഘോഷമാക്കുകയാണ്. കുടുംബങ്ങള്‍ അണിഞ്ഞൊരുങ്ങി ഒത്തുചേരുന്നതും പൂക്കളമിടുന്നതും വിഭവ സമൃദ്ധമായ സദ്യ തയ്യാറാക്കുന്നതുമെല്ലാം ഉണ്ടോ- ഉണ്ടേയെന്ന ഗാനത്തിലൂടെ അനുഭവമാക്കി മാറ്റുന്നുണ്ട്.

- Advertisement -
Ad image

കേരളത്തിലെ ജനങ്ങളെ ഒത്തൊരുമിപ്പിക്കുന്ന മറ്റൊരു ആഘോഷവും ഓണം പോലെയില്ലെന്ന് ഗാനം പുറത്തിറക്കി ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് സി ഇ ഒ നവാസ് മീരാന്‍ പറഞ്ഞു. തങ്ങളുടെ സംസ്‌ക്കാരത്തോട് അടുപ്പം തോന്നിക്കുന്നതും ഉപഭോക്താക്കള്‍ക്ക് ഓണം അതിന്റെ യഥാര്‍ഥ ആവേശത്തോടെ അനുഭവിചചു പങ്കെടുക്കുന്നതിന് സഹായകമാകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉണ്ടോ- ഉണ്ടേ ഗാനത്തിന്റെ അവതരണത്തോടെ തങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍ മനോജ് ലാലാവാനി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!