

കണ്ണൂര്‍: ഇടതുമുന്നണി സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാപകമായ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നവര്‍ തന്റെ പേരില്‍ വ്യാജ ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും അതിന്റെ ഉല്‍ഭവസ്ഥാനം സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മട്ടന്നൂര്‍ പോലിസില്‍ പരാതി നല്‍കി.

‘ഐ എന്‍ എല്‍ പാര്‍ട്ടി സെക്രട്ടറി കാസിം ഇരിക്കൂറിനും പിണറായി വിജയന്റെ മുസ്‌ലിം വഞ്ചന മനസ്സിലായി’ എന്ന അടിക്കുറിപ്പില്‍ മൂന്നാല് ദിവസമായി ഫേസ് ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിന്റെ പിന്നില്‍, സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ ദുശ്ശക്തികളാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
