
അബ്ദു സലാം ശാമില്‍ ഇര്‍ഫാനി കുനിയില്‍


ഇന്ത്യന്‍ സമര ചരിത്രത്തില്‍ ഐതിഹാസികമായ സ്ഥാനം നേടി കര്‍ഷകസമരം. 467 ദിവസമാണ് കര്‍ഷകര്‍ സമരം ചെയ്തത്. 658 ജീവനുകള്‍ നഷ്ടമായി. നിരവധി പേര്‍ക്ക് പരിക്കുകള്‍ ഏറ്റു. കണ്ണീരിലും ആശങ്കയിലും കുതിര്‍ന്ന ഒരു സമരമായിരുന്നു കര്‍ഷക സമരം.

ഇന്ത്യന്‍ സമ്പത്തിന്റെ ജീവനാഡിയാണ്.കര്‍ഷകര്‍. മണ്ണില്‍ കഷ്ടപ്പെടുന്നവരുടെ സംഘടിത ശക്തിയാണ് ഇവിടെ കണ്ടത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക ബില്ലിന് എതിരെയായിരുന്നു ഈ സമരം. കര്‍ഷക വിരുദ്ധ ബില്ലിനെതിരെ പൊരുതാന്‍ കര്‍ഷകര്‍ ഒരുങ്ങി. അവര്‍ക്ക് പിന്തുണയേകി മിക്ക പ്രതിപക്ഷ പാര്‍ട്ടികളും.
മുതലാളിത്ത അടിമപ്പെട്ടുകൊണ്ട് അവര്‍ക്ക് വേണ്ടി നിയമം സൃഷ്ടിച്ച, നിയമങ്ങള്‍ ഉണ്ടാക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്തത്. രാവും പകലും ഭേദമന്യേ തണുപ്പും ചൂടും സഹിച്ചുകൊണ്ട് ആ കര്‍ഷകര്‍ പടപൊരുതി. അതിന് പരിസമാപ്തി കുറിക്കുകയാണ്.
ഇന്ന് നവംബര്‍ 19നാണ് വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടോ ഇല്ലയോ?. എന്തുകൊണ്ട് ഇത്രയും കാലം മിണ്ടാതിരുന്ന ഭരണകൂടങ്ങള്‍ പെട്ടന്ന് തീരുമാനങ്ങള്‍ എടുത്തു. ഏതെല്ലാം രൂപത്തില്‍ കര്‍ഷക സമരത്തെ തകര്‍ക്കാന്‍ സാധിക്കുമോ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തി പരാജയപ്പെട്ട കാര്യത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നത്. എന്തായിരിക്കും ഈ പ്രഖ്യാപനത്തിനു ലക്ഷ്യം? അത് മറ്റൊന്നുമല്ല അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അവിടെ കര്‍ഷകസമരം ചര്‍ച്ചയാകും. പ്രതിഫലിക്കുക ഭരണകക്ഷിയായ ബി ജെ പിയിലാണ്. പ്രത്യേകിച്ച് യു പിയിലെ പരാജയം ബി ജെ പി മണത്തറിഞ്ഞു. പരാജയത്തിന് കാറ്റ് കാറ്റ് വീശിയാല്‍ 2024ലെ സ്വപ്നമാണ് തകരുക. അതാണ് നിയമം റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പ് കഴിഞ്ഞാല്‍ നിയമം പൊടി തട്ടി കൊണ്ട് വരാനും സാധ്യതയുണ്ട്. തിരഞ്ഞടുപ്പ് സമയത്ത് പെട്രൊളിന്റെ വില വര്‍ധനവ് തടഞ്ഞു നിര്‍ത്തിയത് പോലെ ഒരു തന്ത്രമാണ് കര്‍ഷക ബില്ല് റദ്ദ് ചെയ്യല്‍.
സമരക്കാര്‍ മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയിട്ടില്ല. സമരം വിജയിക്കുകയും ചെയ്തിട്ടില്ല. മറിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പരാജയ ഭീതിയാണ് കര്‍ഷക നിയമം റദ്ദാക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധമാക്കിയത്. ഈ ഭീതിക്ക് പ്രധാന കാരണം കര്‍ഷക സമരം തന്നെയാണ്. ആ നിലയില്‍ കര്‍ഷകസമരം വിജയിച്ചിട്ടുമുണ്ട്.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച നിയമമാറിയ മാറിയ ഒന്നാണ് കാര്‍ഷിക നിയമങ്ങള്‍. ഈ നിയമമാണ് റദ്ദാക്കാന്‍ പോകുന്നത്. യഥാര്‍ഥത്തില്‍ ഇപ്പോള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച ഉള്ളൂ, ഉണ്ടായിട്ടില്ല അതിന് പാര്‍ലമെന്റില്‍ ചില ചിട്ടവട്ടങ്ങളുണ്ട്.
പാര്‍ലമെന്റ് പാസാക്കിയ നിയമം റദ്ദാക്കണമെങ്കില്‍ അതേ പാര്‍ലമെന്റ് തന്നെ നിയമവും കൊണ്ടുവരണം. എന്നാല്‍ മാത്രമേ നിയമം ഇല്ലാതാക്കുകയുള്ളൂ. നിയമം പിന്‍വലിക്കാനുള്ള ശുപാര്‍ശ ചെയ്യണം. ഏതു വകുപ്പ് നിയമം കൊണ്ടുവന്നത് അത് വകുപ്പ് കേന്ദ്ര നിയമ വകുപ്പിന് പിന്‍വലിക്കുന്നു സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയിക്കണം. നിയമം റദ്ദാക്കാനുള്ള കാരണങ്ങള്‍ മറ്റും അവര്‍ ബോധിപ്പിക്കണം. നിയമമന്ത്രാലയത്തിന് ഇത് പരിശോധിക്കുകയും നിയമ വകുപ്പ് മന്ത്രി ലോക്‌സഭയിലും രാജ്യസഭയിലും റദ്ദാക്കല്‍ നിയമം അവതരിപ്പിച്ച് പാസാക്കണം. ഈ പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പ് വച്ചാല്‍ മാത്രമേ റദ്ദ് ആവുകയുള്ളൂ. ലളിതമായ നടപടിക്രമങ്ങളാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന പാര്‍ലമെന്റിലെ ശൈത്യകാല സമ്മേളനത്തില്‍ കര്‍ഷക ബില്‍ റദ്ദാക്കല്‍ പാസാക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ മാത്രമേ 467 ദിവസം കിസാന്‍ സഭയുടെ കര്‍ഷക സമരംവിജയം കാണുകയുള്ളൂ.

