ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ പിടിയില്‍

Web Desk
0 Min Read

പാലക്കാട്: ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പിടികൂടിയത്.

city exchange

മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയായ സുബൈറിന്റെ മുറിയില്‍ നിന്നാണ് മറ്റു രണ്ടുപേരേയും പിടികൂടിയത്. ഇവര്‍ക്ക് സംഭവത്തിലുള്ള പങ്കിനെ കുറിച്ച് അന്വേഷിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചത്. കസ്റ്റഡിയിലെടുത്തെങ്കിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഒരാഴ്ച മുമ്പ് ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് കാറിലെത്തിയ സംഘം സഞ്ജിത്തിനെ ഇടിച്ചു വീഴ്ത്തി ആക്രമിച്ചത്. മുപ്പതിലേറെ വെട്ടുകളേറ്റ സഞ്ജിത്തിന്റെ മരണകാരണം തലയിലേറ്റ വെട്ടാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!