ടെലികോം നിരക്കുകളും വര്‍ധിക്കുന്നു

Web Desk
1 Min Read

ന്യൂഡല്‍ഹി: പെട്രോളടിച്ച് വാഹനമോടിക്കാനാവില്ല, ചെരിപ്പിട്ട് നടക്കാന്‍ കഴിയില്ല, വില കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാനുമാവില്ല. ഗ്യാസില്‍ പാചകം ചെയ്യാനാവില്ല, വൈദ്യുതി ബില്ലിലോടടുക്കാന്‍ കഴിയില്ല, ബസ്സില്‍ കയറി പോകാനും വലിയ ചെലവു വേണം. ഇനി ഇതിന്റെയൊക്കെ ബുദ്ധിമുട്ട് ആരെയെങ്കിലും വിളിച്ച് സംസാരിക്കാമെന്ന് കരുതിയാല്‍ ഫോണ്‍ വിളിക്കും അമിത ചാര്‍ജിലേക്ക് പോകുനൊരുങ്ങി രാജ്യം.

city exchange

പല വില വര്‍ധനവുകള്‍ക്കു പിന്നാലെ ഫോണ്‍ വിളികള്‍ക്കും നിരക്ക് വര്‍ധിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ടെലകോം കമ്പനി ഭാരതി എയര്‍ ടെല്‍ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. പിന്നാലെ എല്ലാ കമ്പനികളും നിരക്ക് വര്‍ധിപ്പിക്കും. നവംബര്‍ 26 വെള്ളിയാഴ്ച മുതല്‍ പ്രീ പെയ്ഡ് നിരക്കുകള്‍ എയര്‍ടെല്‍ 20 മുതല്‍ 25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലികോം നെറ്റ് വര്‍ക്ക് 5 ജിയിലേക്ക് മാറുന്നതിന് മുമ്പായുള്ള നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായാണ് നിരക്ക് വര്‍ധനയെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.

പ്രീപെയഡ് ഉപഭോക്താക്കള്‍ക്ക് പിന്നാലെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കും നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്ന സൂചനകളഉം പുറത്തുവരുന്നുണ്ട്. വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയുടെയെല്ലാം നിരക്കുകളില്‍ വലിയ വര്‍ധനവാണ് വരാനിരിക്കുന്നത്. ടെലകോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിരക്ക് വര്‍ധനവെന്ന പ്രത്യേകതയുമുണ്ട്. കമ്പനികളെ രാജ്യത്ത് നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ ഇടപെടലും നിരക്ക് വര്‍ധനയ്ക്ക് പിന്നിലുണ്ടെന്നാണ് സൂചന.

- Advertisement -
Ad image

മറ്റ് പ്രീപെയ്ഡ് വോയ്സ്, ഡാറ്റ ബണ്ടില്‍ഡ് പ്ലാനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ എയര്‍ടെല്‍ മിനിമം വോയ്സ് താരിഫ് പ്ലാന്‍ 79 രൂപയില്‍ നിന്ന് 99 രൂപയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!