

തിരുവനന്തപുരം: ഷൊടൈം ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ ശ്രീനിവാസ് നിര്‍മിച്ച് ജനാര്‍ദ്ദനന്‍ കരിവെള്ളൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ചബോധോദയം എന്ന ചിത്രം നവംബര്‍ 26ന് തിയേറ്ററുകളില്‍പ്രദര്‍ശനത്തിനെത്തും.

പ്രതിഭാശാലിയായ മെഡിക്കല്‍ കോളേജ്വിദ്യാര്‍ഥിയായ ആദിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രതികൂല സംഭവങ്ങളെ വൈദഗ്ദ്യത്തോടെ അഭിമുഖീകരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദ്യമായ ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കോളേജ്കാമ്പസ് പശ്ചാത്തലത്തില്‍കഥപറയുന്ന ചിത്രം കുടുംബപ്രേക്ഷകര്‍ക്കു കൂടി ഇഷ്ടമാകാവുന്നവിധത്തിലാണ് ഒരുക്കിയിട്ടുള്ളത്.
ആദിത്യ ജിനോ, മീരാകൃഷ്ണന്‍, സുരേഷ് സരസ്വതി, ഉഷ പയ്യന്നൂര്‍, ജനാര്‍ദ്ദനന്‍ കരിവെള്ളൂര്‍, ചന്ദ്രമോഹന്‍, ധനു അന്നൂര്‍, രവി പട്ടേന, ഗൗരി, ഷാജഹാന്‍ തറവാട്ടില്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

ഗാനരചന: ജനാര്‍ദ്ദനന്‍ കരിവെള്ളൂര്‍. സംഗീതം: ലൗലി ജനാര്‍ദ്ദനന്‍. ഗായകര്‍: ഖാലിദ് ഖാന്‍, ലൗലി ജനാര്‍ദ്ദനന്‍. ഛായാഗ്രഹണം: സുനില്‍ പ്രേം. എഡിറ്റിംഗ്: കെ ശ്രീനിവാസ്. പശ്ചാത്തല സംഗീതം: രാജീവ് ശിവ.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: യു കെ പിള്ള. കലാ സംവിധാനം: മോഹന്‍ ജി പ്രചോദന. മേക്കപ്പ്: രാജേഷ് രവി. കോസ്റ്റ്യൂം: വാഹിദ് തിരുവല്ലം. സംഘട്ടനം: അഷ്റഫ് ഗുരുക്കള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മണിയന്‍ മുഖത്തല.
പി ആര്‍ ഒ: റഹിംപനവൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷാജി. സ്റ്റില്‍സ്: രഞ്ജിത്ത് പെരളം. വിതരണം: ഷൊ ടൈം ക്രിയേഷന്‍സ്. ഡിസൈന്‍: സാന്റോ വര്‍ഗീസ്.

