ആലുവ പൊലീസ് സ്റ്റേഷന്‍ സമര വിജയം നീതി നിഷേധിക്കപ്പെട്ട വനിതകള്‍ക്ക് സമര്‍പ്പിക്കുന്നതായി അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
3 Min Read

ആലുവ: സമര പോരാട്ടത്തിന് കൂടെ നിന്നവര്‍ക്ക് നന്ദിയും ഇനിയും നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരാമെന്നും അവഗണിക്കപ്പെട്ട നീതി നിഷേധിക്കപ്പെട്ട സ്ത്രീകള്‍ക്കായി ഈ പോരാട്ടവിജയം സമര്‍പ്പിക്കുന്നുവെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.
മുഖ്യമന്ത്രി ഇടപെട്ട് എടുത്ത ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മോഫിയ ആത്മഹത്യ ചെയ്ത കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെയുള്ള നിയമപോരാട്ടത്തില്‍ കുടുംബാംഗങ്ങളോടൊപ്പം ഉണ്ടാകുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

city exchange

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും അവരെ അവഗണിക്കുകയും ചെയ്യുന്ന ഓരോ ഉദ്യോഗസ്ഥനും ഉള്ള താക്കീതാണ് ആലുവ സി ഐയുടെ സസ്പെന്‍ഷന്‍. 24-ാം തിയ്യതി ബുധനാഴ്ച രാവിലെ ഒന്‍പതരയ്ക്ക് ആലുവ പോലീസ് സ്റ്റേഷനുമുന്‍പില്‍ തുടങ്ങിയ കുത്തിയിരുപ്പ് സമരം 26-ാം തിയ്യതി വെള്ളിയാഴ്ച രാവിലെ പതിനൊന്നരയ്ക്ക് മണിക്ക് എസ് ഐ സുധീറിനെ സസ്പെന്‍ഡ് ചെയ്തു എന്ന കാര്യം റൂറല്‍ എസ് പി കെ കാര്‍ത്തിക് ഫോണില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. സമരം 50 മണിക്കൂറുകള്‍ പിന്നിട്ടതിന് ശേഷമാണ് സമരം വിജയം കണ്ട് അവസാനിപ്പിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ഒരു പോലീസ് സ്റ്റേഷനുമുന്‍പില്‍ എം പി, എം എല്‍ എ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ 50 മണിക്കൂര്‍ കുത്തിയിരുപ്പ് സമരം നടത്തുന്നത്.

സമര വിജയത്തിന് ശേഷം ബെന്നി ബഹന്നാന്‍ എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ, റോജി എം ജോണ്‍ എം എല്‍ എ, ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, വൈസ് ചെയര്‍പേഴ്‌സണ്‍ ജെബി മേത്തര്‍, ഡി സി സി സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, പി ബി സുനീര്‍, പി എന്‍ ഉണ്ണികൃഷ്ണന്‍, യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിന്‍ഷാദ് ജിന്നാസ്, ലിന്റോ ജ ആന്റോ, കെ എസ് യു ജില്ലാ പ്രസിഡന്റ് അലോഷി സേവിയര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം എ ഹാരിസ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ്, കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍ അഷറഫ്, പി എ മുജീബ് എന്നിവരുടെ നേതൃത്വത്തില്‍ മോഫിയയുടെ ഭവനം സന്ദര്‍ശിക്കുകയുണ്ടായി.

സന്ദര്‍ശന വേളയില്‍ മോഫിയയുടെ മാതാപിതാക്കള്‍ സമരം ചെയ്തവരോടുള്ള നന്ദി രേഖപ്പെടുത്തി. ഇനിയുള്ള നിയമ പോരാട്ടത്തില്‍ കൂടെയുണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടെയുണ്ടാകും എന്നുള്ള ഉറപ്പ് നേതാക്കള്‍ മോഫിയയുടെ മാതാപിതാക്കള്‍ക്ക് നല്‍കുകയും ചെയ്തു.

- Advertisement -
Ad image

അന്‍വര്‍ സാദത്ത് എം എല്‍ എയ്ക്ക് 2007ല്‍ ചെങ്ങമനാട് എസ് ഐയെ സമരപോരാട്ടത്തിലൂടെ സസ്പെന്‍ഡ് ചെയ്യിച്ച ഒരു ചരിത്രം കൂടിയുണ്ട്. ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ സിബി മോന്‍ എന്ന എസ് ഇ വിഭാഗത്തില്‍ പെട്ട ചെറുപ്പക്കാരനെ അകാരണമായി ചെങ്ങമനാട് എസ് ഐ വിജയന്‍ മര്‍ദ്ദിച്ച സാഹചര്യം ഉണ്ടായിരുന്നു. മര്‍ദ്ദിച്ച എസ് ഐക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്ന് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും പരാതി കൊടുത്തെങ്കിലും നടപടി ഇല്ലാതെ വന്നപ്പോള്‍ സമരവുമായി രംഗത്ത് വരികയാണ് ചെയ്തത്.

എസ് ഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാസങ്ങളോളം പ്രത്യക്ഷ സമരവുമായി മുന്നോട്ട് വന്നിരുന്നു. അതില്‍ പ്രധാന സമരമായ ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ലാത്തി ചാര്‍ജ് ഉള്‍പ്പെടെ ഉണ്ടായി. പലവര്‍ക്കും മാരകമായ പരിക്കുകള്‍ പറ്റിയിരുന്നു. അന്നും ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ സി പി എം എസ് ഐ വിജയനെ സസ്പെന്‍ഡ് ചെയ്യാതെ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും അന്നത്തെ ഗവണ്മെന്റിന് എസ് ഐ വിജയനെ സസ്പെന്‍ഡ് ചെയ്യേണ്ട സാഹചര്യത്തിലേക്ക് എത്തിക്കാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നേതൃത്വം നല്‍കിയ സമരത്തിന് സാധിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥന്മാരെ സസ്പെന്‍ഡ് ചെയ്യുന്ന മുന്‍കാല ചരിത്രം ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ എസ് ഐ വിജയന്റെ സസ്പെന്‍ഷനിലൂടെ ഉണ്ടായിട്ടുണ്ട്. അന്‍വര്‍ സാദത്ത് എം എല്‍ എ, കെ വി പൗലോസ്, അഡ്വ. പി ബി സുനീര്‍, നൗഷാദ് പാറപ്പുറം എന്നിവരുടെ കേസ് ഇപ്പോഴും എറണാകുളം കോടതിയില്‍ വിചാരണ നടന്നു വരികയാണ്.

Share This Article
Leave a Comment
error: Content is protected !!