എസ് എം എ ബാധിതനായ മാട്ടൂല്‍ മുഹമ്മദിന് ആസ്റ്റര്‍ മിംസില്‍ ചികിത്സ ആരംഭിച്ചു

Web Desk
0 Min Read

കോഴിക്കോട്: പതിനെട്ട് കോടിയുടെ മരുന്നിനാവശ്യമായ ധനസമാഹരണത്തിനായി ഒരു നാട് മുഴുവന്‍ ഒരുമിച്ച് നിന്നതിലൂടെ ശ്രദ്ധേയനായ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദിനുള്ള ചികിത്സ ആരംഭിച്ചു. 18 കോടി രൂപ വിലമതിക്കുന്ന സോള്‍ജെന്‍സ്മ എന്ന ജീന്‍ തെറാപ്പി മരുന്നാണ് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ ഒന്നരവയസ്സുകാരന്‍ മുഹമ്മദിന് കുത്തിവെച്ചത്.

city exchange


ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലിന്റെ മേല്‍നോട്ടത്തിലാണ് മുഹമ്മദിന്റെ ചികിത്സ പുരോഗമിക്കുന്നത്. കുറച്ച് ദിവങ്ങളുടെ നിരീക്ഷണത്തിന് ശേഷം ആശുപത്രി വിടുതലും ചികിത്സാ പുരോഗതിയും മറ്റ് കാര്യങ്ങളും വിലയിത്താന്‍ സാധിക്കുമെന്ന് ആസ്റ്റര്‍ മിംസ് മാനേജ്മെന്റ് അറിയിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!