അഫ്ഗാനില്‍ നിന്ന് യു എസ് സേന ആഗസ്ത് 31നകം പിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന് ബൈഡന്‍

Web Desk
1 Min Read

വാഷിംഗ്ടണ്‍: യു എസ് സേനയെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കുന്നതിനുള്ള അവസാന തിയ്യതി ആഗസ്ത് 31 തന്നെ ആയിരിക്കും. തിയ്യതി ദീര്‍ഘിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അമേരിക്കന്‍ സൈനികരേയും പൗരന്മാരേയും ഒഴിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമില്ലെന്ന പെന്റഗണ്‍ ഉദ്യോഗസ്ഥരുടെ ശിപാര്‍ശ സ്വീകരിച്ച ബൈഡന്‍ സ്ഥിതി മാറുകയും സമയം ആവശ്യപ്പെടുകയും ചെയ്താല്‍ ആക്‌സ്മിക പദ്ധതികള്‍ക്കായി ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

city exchange


അമേരിക്കക്കാരെ മുഴുവന്‍ നാട്ടിലേക്കെത്തിക്കാന്‍ ആവശ്യമെങ്കില്‍ യു എസ് സേന സെപ്തംബറിലും അഫ്ഗാനില്‍ തുടരുമെന്ന് ജോ ബൈഡന്‍ മുമ്പ് പറഞ്ഞിരുന്നു. എങ്കിലും സമയം കൂടുതലായി ആവശ്യമായി വരില്ലെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിക്കുന്നു.
സമയം നീട്ടുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഞായറാഴ്ച പറഞ്ഞ ബൈഡന്‍ അത് നീട്ടേണ്ടി വരില്ലെന്ന പ്രതീക്ഷയാണുള്ളതെന്നും വിശദീകരിച്ചു. എങ്കിലും ചര്‍ച്ചകള്‍ നടക്കുമെന്നും ഇക്കാര്യങ്ങളില്‍ എത്രമാത്രം പുരോഗതി തങ്ങള്‍ക്കുണ്ടെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


നിരവധി യു എസ് പൗരന്മാരേയും അഫ്ഗാനികളേയും സഖ്യകക്ഷികളേയും ഇനിയും ഒഴിപ്പിക്കാനുണ്ടെന്നും അതുകൊണ്ടുതന്നെ ആഗസ്ത് 31 എന്നത് അത്യാഗ്രഹമാണെന്ന് അഭിപ്രായം പറയുന്നവരും നിലവിലുണ്ട്.
മാസാവസാനത്തിനകം എന്തൊക്കെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആദം ഷിഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- Advertisement -
Ad image


ഏകദേശം ഇരുപത് വര്‍ഷത്തിന് ശേഷം യു എസ് സേനയെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കാനുള്ള തീരുമാനത്തെ ജോ ബൈഡന്‍ ന്യായീകരിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷാ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടതായും അഫ്ഗാന്‍ സ്വന്തമായി പോരാടേണ്ട സമയമായെന്നും ആവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!