കണ്ണൂര്‍ നഗരത്തില്‍ വന്‍ മോഷണം

Web Desk
1 Min Read

കണ്ണൂര്‍:

city exchange

നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ സേവനം അനുഷ്ടിക്കുന്ന ഡോ. വിനോദ് കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കണ്ണൂര്‍ താണ എ ബി സി ഷോറൂമിന്റെ പിറക് വശത്തെ ശ്രീപത്മം എന്ന വീട്ടിലാണ് കവര്‍ച്ച. വീട് കുത്തി തുറന്ന്
6 ലക്ഷം രൂപയാണ് കൊണ്ടുപോയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഓഫീസ് റൂമിന്റെ പൂട്ട് പൊളിച്ചാണ് കള്ളന്‍ അകത്ത് കടന്നത്. ലോക്കറില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്.
അരമാലയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും സമീപത്തെ സി.സി.ടി.വിദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നതായും ടൗണ്‍ പൊലിസ് അറിയിച്ചു.ഡോക്ടര്‍ വീട് പൂട്ടി എടക്കാട്ടെ കുടുംബവീട്ടിലേക്ക് പോയ സമയമായിരുന്നു മോഷണം നടന്നത്. ടൗണ്‍ SH0 ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.

Share This Article
Leave a Comment
error: Content is protected !!