

കണ്ണൂര്‍: അറക്കല്‍ ബീവി സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ കുഞ്ഞി ബീവി നിര്യാതയായി. 87 വയസ്സായിരുന്നു.
കണ്ണൂര്‍ സിറ്റി അറക്കല്‍ കെട്ടിനകത്ത് അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം, മദ്രാസ് പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി വിരമിച്ച പരേതനായ എ പി ആലിപ്പിയാണ് ഭര്‍ത്താവ്. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുല്‍ ശുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവരാണ് മക്കള്‍. മരുമക്കള്‍: എ കെ താഹിറ, സി പി അഷറഫ്, പരേതനായ എം കെ അഷറഫ്.

