

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വന്‍ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. ലോക്സഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. കര്‍ഷകപ്രശ്നം ഉന്നയിച്ചാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചത്. താങ്ങുവില പ്രഖ്യാപിക്കണം എന്നായിരുന്നു ആവശ്യം. രാജ്യസഭയും 12 മണി വരെ നിര്‍ത്തിവെച്ചു. അതിനു ശേഷമാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിക്കുക.

ഈ ശീതകാല സമ്മേളനം പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യം. പാര്‍ലമെന്റ് സമ്മേളനം സുഗമമായിരിക്കാനാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യതാല്പര്യം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ വേണം. ജനഹിതം അനുസരിച്ചുള്ള തീരുമാനങ്ങള്‍ ഉണ്ടാവും. എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഉത്തരം നല്‍കുമെന്നും മോദി വ്യക്തമാക്കി.
