Connect with us

Featured

സുഡാന്റെ സ്ഥിരതയിലും ഐക്യത്തിലും ഉറച്ച നിലപാട് പ്രകടമാക്കി ഖത്തര്‍

Published

on


ജനീവ: സുഡാന്റെ ഐക്യവും സുസ്ഥിരതയും പ്രദേശങ്ങളുടെ അഖണ്ഡതയും നിലനിര്‍ത്തണമെന്ന കാര്യത്തില്‍ നിലപാട് പ്രകടമാക്കിയ ഖത്തര്‍ സുഡാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതിനേയും എതിര്‍ത്തു. സുഡാനീസ് ജനതയുടെ മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷിതത്വവും മാന്യമായ ജീവിതത്തിനുള്ള അവകാശവും ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത ഖത്തര്‍ ഭരണകൂടം ആവര്‍ത്തിച്ചു.

ജനീവയില്‍ നടക്കുന്ന മനുഷ്യാവകാശ കൗണ്‍സിലിന്റെ 57-ാമത് സെഷന്റെ ഭാഗമായി ഖത്തറിന്റെ ജനീവയിലെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ജവാഹറ ബിന്‍ത് അബ്ദുല്‍ അസീസ് അല്‍ സുവൈദി നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സുഡാനിലെ മനുഷ്യാവകാശങ്ങള്‍ തുടര്‍ച്ചയായി നശിക്കുന്നതിലും യുദ്ധം മൂലം സുഡാന്‍ ജനതയുടെ ദുരിതത്തിലും ഖത്തറിന്റെ അഗാധമായ ആശങ്ക അല്‍ സുവൈദി പ്രകടിപ്പിച്ചു. കഠിനമായ കുറ്റകൃത്യങ്ങളെയും ലംഘനങ്ങളെയും അവര്‍ അപലപിച്ചു. ഈ പ്രവൃത്തികള്‍ അവസാനിപ്പിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും അവര്‍ ആഹ്വാനം ചെയ്തു. സുഡാനീസ് ജനതയുടെ ഏറ്റവും അടിയന്തിര മുന്‍ഗണനയായി ശത്രുത ഉടനടി അവസാനിപ്പിക്കുകയും ദുരിതബാധിതര്‍ക്ക് മാനുഷിക സഹായം തടസ്സമില്ലാതെ നല്‍കുകയും ചെയ്യുകയാണെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.

യുദ്ധം ചെയ്യുന്ന കക്ഷികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ പുന:രാരംഭിക്കുകയും കൂടുതല്‍ അപകടസാധ്യതകള്‍ തടയുന്നതിന് ഗൗരവമായ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു. ശാശ്വത സമാധാനത്തിലേക്ക് നയിക്കുന്നlgx സുഡാനിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നlgx സുരക്ഷ, സ്ഥിരത, ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന സമഗ്രമായ നയങ്ങള്‍ക്ക് സംഭാഷണം വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞു.


error: Content is protected !!