NEWS
സപ്ലൈകോ സ്റ്റോറിനെ കരിഞ്ചന്ത സ്റ്റോറായി പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്
ആലുവ: കാണം വിറ്റും ഓണം ഉണ്ണണം എന്ന ആപ്ത വാക്യം മുറുകെ പിടിച്ച് ഓണം ആഘോഷിക്കാന്‍ പോകുന്ന മലയാളിയുടെ പോക്കറ്റ് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ സപ്ലൈകോ സ്റ്റോറുകളിലെ സബ്‌സിഡി വെട്ടിച്ചുരുക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച് ആലുവ സപ്ലൈകോ സ്റ്റോറിനെ കരിഞ്ചന്ത സ്റ്റോറായി യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
ഓണക്കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാരിനെതിരെ ജനരോഷം ഇരമ്പുകയാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
സപ്ലൈകേ സ്റ്റോറിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റൊ പി ആന്റു, ലത്തീഫ് പൂഴിത്തറ, പി എ മുജീബ്, മുഹമ്മദ് ഷെഫീക്ക്, എം എസ് സനു, അനൂപ് ശിവശക്തി, എം എം സക്കീര്‍, മുഹമ്മദ് ഷഫീഖ്, ബാബു കൊല്ലംപറമ്പില്‍, ഫാസില്‍ ഹുസൈന്‍, എല്‍ദോസ് പണപ്പാടന്‍, നഹാസ് കളപ്പൂരയില്‍, ഹാരിസ് എം എ, സിറാജ് ചേനകര, ജോസി പി അന്‍ഡ്ര്ുസ്, സോണി സെബാസ്റ്റ്യന്‍ വിനോദ് ജോസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരായ മുഹ്സിന, അമീര്‍ ഷാ, മുഹമ്മദ് ഷാഫി എടത്തല, പൗലോസ്, ഉബൈദ്, ഹാരിസ്, ശരത് നാരായണന്‍, ആശില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.