കേരളത്തിലെ ചില്ലറ വ്യാപാരികളടക്കമുള്ളവര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ക്ലസ്റ്റര്‍ ഓഫര്‍.കോം

Web Desk
1 Min Read

കോഴിക്കോട്: കേരളത്തിലെ ഗ്രാമങ്ങളിലെ ചില്ലറ വ്യാപാരികളടക്കമുള്ളവര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്ക്കുവാനായുള്ള പുതിയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ക്ലസ്റ്റര്‍ ഓഫര്‍.കോമിന് തുടക്കമായി.

city exchange

കോര്‍പറേറ്റ് ഭീമന്‍മാരുടെ ഓണ്‍ലൈന്‍ മേഖലയിലെ നീരാളിപ്പിടുത്തത്തില്‍ നിന്ന് പ്രാദേശിക കച്ചവടക്കാര്‍ക്ക് താങ്ങായി കേരളത്തിന്റെ സ്വന്തം ഇകൊമോഴ്‌സ് പ്ലാറ്റ് ഫേമമായി ക്ലസ്റ്ററിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലോഞ്ചിംഗിനോടനുബന്ധിച്ച് കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമെ ഹോട്ടലുകള്‍, കാറ്ററിംഗ്, ഓട്ടോ, ടാക്‌സി സര്‍വീസ്, കെട്ടിട നിര്‍മാണം, അഡ്വക്കേറ്റ്‌സ്, ഡോക്ടേര്‍സ് ക്ലിനിക്കുകള്‍ തുടങ്ങി മൊബൈല്‍ റീചാര്‍ജിംഗ്, ഇലക്ട്രിസിറ്റി ബില്ലടക്കമുള്ളവയുടെ പേയ്‌മെന്റ് വരെ ഈ സംവിധാനത്തിലൂടെ ചെയ്യുവാന്‍ സാധിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

വാര്‍ത്താ സമ്മേളനത്തില്‍ എം ഡിയെ കൂടാതെ എസ് ആര്‍ അര്‍ജുനന്‍, നൗഫാസ് പി, ഹലീമ മന്‍സൂര്‍, വി പി എം ഇബ്രാഹിം എന്നിവരും പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!