വര്‍ഗ്ഗീയ മുദ്രാവാക്യം വിളിച്ച യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ ഡി വൈ എഫ് ഐ പരാതി നല്കി

Web Desk
1 Min Read

തലശ്ശേരി: യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശ്ശേരിയില്‍ നടത്തിയ കെ ടി ജയകൃഷ്ണന്‍ അനുസ്മരദിന റാലിയുടെ ഭാഗമായി മുസ്‌ലിം പള്ളികള്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് വിളിച്ച മുദ്രാവാക്യത്തിനെതിരെ ഡി വൈ എഫ് ഐ പരാതി നല്കി. ഡിസംബര്‍ ഒന്നാം തിയ്യതി വൈകിട്ട തലശ്ശേരി നഗരത്തില്‍ നടത്തിയ പ്രകടനത്തിലാണ് മതവിദ്വേഷം പ്രകടിപ്പിച്ച് അഞ്ച് നേരം നിസ്‌ക്കരിക്കാന്‍ പള്ളികളൊന്നും കാണില്ലെന്നും ബാങ്ക് വിളിക്കാന്‍ അനുവദിക്കില്ലെന്നും മുദ്രാവാക്യം മുഴക്കിയത്.

city exchange

സി പി എം- ആര്‍ എസ് എസ് സംഘര്‍ഷത്തെ തുടര്‍ന്ന് 1999 ഡിസംബര്‍ ഒന്നിന് കൊല്ലപ്പെട്ട യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി ജയകൃഷ്ണന്‍ അനുസ്മരണത്തിലായിരുന്നു വര്‍ഗ്ഗീയ പ്രചാരണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയിരുന്ന നിരവധി പ്രകടനങ്ങൡും ബി ജെ പിയും ആര്‍ എസ് എസും യുവമോര്‍ച്ചയും വര്‍ഗ്ഗീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നെങ്കിലും നടപടികളൊന്നുമില്ലാതിരുന്നതാണ് ഇവര്‍ വീണ്ടും വര്‍ഗ്ഗീയതുമായി രംഗത്തു വരാന്‍ കാരണമാകുന്നത്.

യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉയര്‍ത്തിയ വിദ്വേഷ മുദ്രാവാക്യങ്ങള്‍ കേരളത്തിന്റെ ഐക്യം തകര്‍ക്കുന്നതാണെന്നും. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ മതത്തിന്റെ പേരില്‍ വെറുപ്പ് വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും മതേതരം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നല്‍കേണ്ടതുണ്ടെന്നും ഡി വൈ എഫ് ഐ കേരളയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രകടനത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കും മുദ്രാവാക്യം വിളിച്ചവര്‍ക്കുമെതിരെ ഡി വൈ എഫ് ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി എന്‍ ജിഥുനിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!