കിയ ഖത്തര്‍ എഫ് സി ജേഴ്സി പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ:

city exchange

ചാലിയാര്‍ കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കുനിയില്‍ എക്‌സ്പറ്റ്സ് അസോസിയേഷന്‍ *കിയ എഫ് സി * ഫുട്‌ബോള്‍ ടീമിന് റാഗ് ബിസിനസ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയുന്ന ഈ സീസണിലെ ജേഴ്സി അബൂഹമൂര്‍ ഇറാനി സ്‌കൂള്‍സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ റാഗ് എം ഡി മുഹമ്മദ് അസ്ലം ടീം ക്യപ്റ്റന്‍ റിയാസിനു നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ കിയാ ചെയര്‍മാന്‍ മുഹമ്മദ് ലയിസ്, കണ്‍വീനര്‍ നവാസ് പി, ട്രഷറര്‍ ഗഫൂര്‍, ടീം മാനേജര്‍ ജുനൈസ് , ടീം കോര്‍ഡിനേറ്റര്‍മാരായ ജറീഷ്, ഷാജി പിസി , അസീം, കളിക്കാര്‍ തുടങ്ങിയവര്‍ പങ്ക്‌കെടുത്തു. അലി ചോലയില്‍ , നൗഫല്‍ പുല്ലഞ്ചേരി, ശാക്കിര്‍ പിസി, മിസ്ഹബ്, നജീബ് , മര്‍സൂഖ്, ഹബീബ് പി പി , ഷറഫലി, ശ്യം നെല്ലിക്കല്‍ , ഫവാസ് എം വി, സനു ബസില്‍ , സഹീര്‍ , ഹാഷിം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!