ഒമാനില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

Web Desk
1 Min Read

മസ്‌കറ്റ്: കോവിഡ് ബാധിച്ച് ഒമാനില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം സ്വദേശികളായ വളാഞ്ചേരി വലിയകുന്ന്, കൊടുമുടി സ്വദേശി പതിയാന്‍ പറമ്പില്‍ മരക്കാരിന്റെ മകന്‍ സാബിത് (36),പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശി കൊളച്ചാലി അബൂബക്കര്‍(62) എന്നിവരാണ് മരിച്ചത്. സാബിത് വള്ളിയാഴ്ച രാത്രിയോടെ സുഹാര്‍ ആശുപത്രിയിലാണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി ചികില്‍സയിലായിരുന്നു. സുവൈഖില്‍ ദോസ്തീന്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. നഫീസ മാതാവും ഫാരിഷ സാബിത് ഭാര്യയുമാണ്. മക്കള്‍: ഫാത്തിമ ഷഹ്‌മ, മുഹമ്മദ് ശമ്മാസ്. സഹോദരങ്ങള്‍: ഷിഹാബ്, ഷഫീഖ് (ഒമാന്‍), ഷാഹിന. അബൂബക്കര്‍ സലാലയിലാണ് മരിച്ചത്. ന്യൂമോണിയ ബാധിതനായി കുറച്ചു ദിവസമായി സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ അല്‍ കൗസര്‍ വാട്ടര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഖദീജയാണ് ഭാര്യ. മക്കള്‍: മൈമൂന പര്‍വീണ്‍, മുഹമ്മദ് ഫാസില്‍, അബ്ദുല്‍ സാഹില്‍.

city exchange
Share This Article
Leave a Comment
error: Content is protected !!