പിണറായി സര്‍ക്കാര്‍ നിക്ഷേപകരെ കേരളത്തില്‍ നിന്നും അകറ്റുന്നു: കെ.സുരേന്ദ്രന്‍

Web Desk
1 Min Read

കോഴിക്കോട്: പിണറായി സര്‍ക്കാര്‍ നിക്ഷേപകരെ കേരളത്തില്‍ നിന്നും അകറ്റുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളം രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം പടിയടച്ച് പിണ്ഡം വെക്കുകയാണ് ഇടതുപക്ഷമെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വൈര്യനിര്യാതനബുദ്ധിയോടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനമാണ് 3500 കോടിയുടെ വ്യവസായം തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്നും കിറ്റെക്‌സ് ഗ്രൂപ്പ് പിന്‍മാറാനിടയാക്കിയത്. 35,000 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരഭത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണ്. സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തതാണ് കിറ്റെക്‌സിന്റെ കുറ്റം. യുപി അടക്കമുള്ള സംസ്ഥാനങ്ങള്‍ അവരെ രണ്ട് കൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറായിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കണക്കുകളില്‍ കൃത്രിമം കാണിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന നഷ്ടപരിഹാരം കേരളത്തിലെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നിഷേധിക്കപ്പെടാന്‍ സര്‍ക്കിരിന്റെ നയം കാരണമാവുെന്നും സുരേന്ദ്രന്‍ പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!