
തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയകൊലപാതകങ്ങളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അപലപിച്ചു. വ്യത്യസ്ത ആശയങ്ങള്‍ പ്രകടിപ്പിക്കേണ്ടത് ജീവനെടുത്തുകൊണ്ടല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. തിരുവല്ലയില്‍ സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

