1996ലെ യു എസ് പ്രസിഡന്റ് നോമിനി ബോബ് ഡോള്‍ അന്തരിച്ചു

Web Desk
0 Min Read

വാഷിംഗ്ടണ്‍: ദീര്‍ഘകാലം സെനറ്റില്‍ റിപ്പബ്ലിക്കന്‍ നേതാവും 1996ല്‍ പ്രസിഡന്റ് നോമിനിയുമായിരുന്ന ബോബ് ഡോള്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. എലിസബത്ത് ഡോള്‍ ഫൗണ്ടേഷനാണ് ബോബ് ഡോളിന്റെ മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. ഉറക്കത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നാണ് ട്വീറ്റില്‍ പറയുന്നത്.

city exchange

രണ്ടാം ലോകമഹായുദ്ധത്തില്‍ ഇറ്റലിയില്‍ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും വര്‍ഷങ്ങളായി സൈനിക ആശുപത്രികളില്‍ ചികിത്സിക്കുകയും ചെയ്തിരുന്നു. വലതുകൈയുടെ പ്രവര്‍ത്തനം നഷ്ടമായെങ്കിലും നിയമ പഠനം പൂര്‍ത്തിയാക്കിയ ഡോള്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍, സ്‌റ്റേറ്റ് ലെജിസ്ലേറ്റര്‍, പ്രതിനിധി, യു എസ് സെനറ്റര്‍ തുടങ്ങിയവ പദവികള്‍ വഹിച്ചു.
1996ല്‍ ബില്‍ ക്ലിന്റനെതിരെയാണ് പരാജയപ്പെട്ടത്.

Share This Article
Leave a Comment
error: Content is protected !!