

അബൂദാബി: യു എ ഇയില്‍ ഇനിമുതല്‍ എപ്പോഴും സ്വദേശികളും വിദേശികളും എമിറേറ്റ്സ് ഐ ഡി കയ്യില്‍ കരുതണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. നിയമപരമായ നടപടികള്‍ക്ക് അവലംബമാക്കുന്ന ഔദ്യോഗിക രേഖയായ ഐ ഡി കാര്‍ഡ് പുറത്തിറങ്ങുമ്പോള്‍ നിയമ പാലകര്‍ ആവശ്യപ്പെട്ടാല്‍ കാണിക്കണം.

അതേസമയം കാര്‍ഡ് ഭാഗികമായോ പൂര്‍ണമായോ ഉപയോഗശൂന്യമായാലും നഷ്ടപ്പെട്ടാലും ഒരാഴ്ചയ്ക്കകം ഏറ്റവും അടുത്ത ഇ ഐ ഡി എ കാര്യാലയത്തില്‍ സമ്മതപത്രം നല്കി പുതിയ കാര്‍ഡിനു അപേക്ഷിക്കണമെന്നാണു നിയമം. കാര്‍ഡ് വിവരങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ ഒരു മാസത്തിനകം ഔദ്യോഗിക കേന്ദ്രങ്ങളെ അറിയിച്ച് പുതിയത് കൈപ്പറ്റണം.
