ശരീരഭാരം10 കിലോയോളം കുറച്ച് ഒരു മാസം കൊണ്ട് അനുപ നേടിയെടുത്തത് രണ്ട് കിരീടങ്ങള്‍

Web Desk
2 Min Read

കൊച്ചി: വിവാഹ ശേഷം പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് പൂട്ട് വീഴുമെന്ന പല്ലവി സ്ഥിരമാണ്. എന്നാല്‍ ആ ചിന്തയെ പൊളിച്ചടുക്കി, ‘പെണ്‍കുട്ടികളേ നിങ്ങള്‍ ധൈര്യമായി സ്വപ്നം കാണൂ’ എന്ന് ഉറക്കെ പറയുകയാണ് ഇക്കുറി മിസിസ് ഇന്ത്യ ഐക്കണ്‍ സൗന്ദര്യ മത്സരത്തിലെ വിജയിയായ അനുപ.

city exchange

അനുപയുടെ വിജയത്തിന് തിളക്കം കുറച്ചു ഏറെയാണ്. ശരീരഭാരം കൂടിയതിന്റെ പേരില്‍ സ്‌കൂളിലും കോളേജിലും നിരവധി കയ്പേറിയ അനുഭവങ്ങള്‍ സമ്മാനിച്ച ഓര്‍മകളുടെ മുറിവ് കഠിനാധ്വാനത്തിലൂടെ മാറ്റിയെടുത്താണ് ഈ വിജയം കൊയ്തത്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും 10 കിലോ ഭാരമാണ് അനുപ കുറച്ചത്. 2021 വര്‍ഷത്തെ മിസിസ് കേരള മത്സരത്തില്‍ മൂന്നാം റണ്ണര്‍ അപ്പ് ആവുകയും ചെയ്തു. ഒരു മാസത്തിനിടെ രണ്ട് ടൈറ്റിലുകള്‍, മോഡലിംഗ് രംഗത്തു തന്റേതായ ഇടം, ഒപ്പം വിജയിയായ ഒരു സംരംഭക. അനുപയുടെ കഠിനാധ്വാനത്തിന്റെ കഥയ്ക്ക് മധുരം ഏറെയാണ്. കാസര്‍ഗോഡാണ് സ്വദേശമെങ്കിലും കൊച്ചിയില്‍ ജീവിതം പടുത്തുയര്‍ത്തിയ ഇന്റീരിയര്‍ ഡിസൈനറും ഓണ്‍ലൈന്‍ ബുട്ടീക്ക് ഉടമയുമായ അനുപ.

ചെറുപ്രായത്തില്‍ തന്നെ മോഡലിംഗിനോട് അമിതമായ താല്പര്യമായിരുന്നുവെങ്കിലും ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉള്ള 70 കിലോ ഭാരം ആളുകളുടെ പരിഹാസത്തിന് പാത്രമാവാന്‍ കാരണമായെന്ന് അനുപ പറയുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ കലാപരമായി എല്ലാത്തിലും പങ്കെടുത്തിരുന്ന താരം പിന്നീട് സിവില്‍ എഞ്ചിനീയറിംഗ് കോഴ്‌സ് താല്പര്യമില്ലാതെ എടുത്തു പഠിക്കാനിടയായി. ശേഷം ക്രീയേറ്റീവ് ആയി എന്തെങ്കിലും പഠിക്കാനുള്ള ആഗ്രഹത്തില്‍ നിന്നാണ് ഇന്റീരിയര്‍ ഡിസൈനിങ് പഠിക്കുന്നത്. ഫാഷന്‍ മോഡലിംഗ് രംഗത്തേക്ക് മുന്നിട്ട് ഇറങ്ങുന്നതിനു ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയേണ്ടി വന്നിട്ടുണ്ട് അനുപക്ക്. വീട്ടില്‍ നിന്നും വിവാഹശേഷം ഭര്‍ത്താവില്‍ നിന്നും വലിയ പിന്തുണ തന്നെയാണ് തനിക്ക് ലഭിച്ചതെന്ന് അനുപ പറയുന്നു. കൊച്ചി സ്വദേശി അനീഷാണ് അനുപയുടെ ഭര്‍ത്താവ്. സ്മാര്‍ട് പിക്‌സ് ഓണ്‍ലൈന്‍ മീഡിയ മാനേജിങ് പാര്‍ട്ണറാണ് അനീഷ്.

- Advertisement -
Ad image

ഏതൊരാള്‍ക്കും ആഗ്രഹിച്ചാല്‍ എത്തിപ്പിടിക്കാനുള്ളതാണ് ഏതൊരു വേദിയും എന്നതാണ് അനുപക്ക് ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികളോട് പറയാനുള്ളത്. ഒരുപാടു പേരുടെ ഒറ്റപ്പെടുത്തലും ചവിട്ടി താഴ്ത്തലുകള്‍ക്കുമൊടുവില്‍ താന്‍ എത്തിപ്പെട്ടത് വലിയൊരു സ്വപ്നത്തിലേക്കാണെന്നുള്ള തിരിച്ചറിവിലാണിപ്പോള്‍ അനുപ.

Share This Article
Leave a Comment
error: Content is protected !!