ഖത്തര്‍ അമീര്‍ ഫിലിപ്പൈന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചു

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫിലിപ്പൈന്‍സ് പ്രസിഡന്റഅ റൊഡ്രിഗോ ഡ്യുട്ടേര്‍ട്ടിനെ ടെലിഫോണില്‍ ബന്ധപ്പെട്ടു. റായി ചുഴലിക്കാറ്റിലുണ്ടായ ദുരന്തത്തില്‍ അമീര്‍ അനുശോചിച്ചു. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് അമീര്‍ ആശംസിച്ചു.
പ്രതിസന്ധികളെ തരണം ചെയ്യാനാവാട്ടെയെന്ന് ആശംസിച്ച അമീര്‍ ഖത്തറിന്റെ സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തു. ഫിലിപ്പൈന്‍ പ്രസിഡന്റ് ഖത്തര്‍ അമീറിനോട് നന്ദിയും കടപ്പാടും അറിയിച്ചു.

city exchange

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതും ഇരുനേതാക്കളും സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!