

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ സെജോജോണ്‍ സംഗീതം നിര്‍വഹിക്കുന്ന ഗാനമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ബത്ലഹേം എന്ന ക്രിസ്തുമസ് ഗാന ആല്‍ബം. നീണ്ട 12 വര്‍ഷത്തിനുശേഷമാണ് സെജോ ഒരു ക്രിസ്മസ് ഗാനത്തിന് ഈണം പകരുന്നത്.

ഭാവാര്‍ദ്രമായ ഗാനം ആലപിച്ചിരിക്കുന്നത് ടോപ് സിംഗര്‍ ഫെയിം റിച്ചൂട്ടന്‍ എന്ന റിതുരാജ് ആണ്. താരകങ്ങള്‍ കണ്ണ് ചിമ്മി എന്നു തുടങ്ങുന്ന മെലഡിയുടെ സ്പര്‍ശമുള്ള ഗാനത്തിന് ജോയ്‌സ് തോന്നിയമലയാണ് തൂലിക ചലിപ്പിച്ചിരിക്കുന്നത്. ജോണ്‍ ഡബ്ല്യു വര്‍ഗീസാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആസിഫ്പാവ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിംഗ് ലിജിന്‍ ടി നിര്‍വഹിക്കുന്നു.

ശ്രീനന്ദ ശ്രീകുമാര്‍, അനില രാജീവ്, രാജി മിഥുന്‍, ശൈഖ് അബ്ദുല്ല, സ്റ്റെഫി ജോസഫ് എന്നിവരാണ് കോറസ് കരോള്‍ ഗാനം പാടി അഭിനയിച്ചിരിക്കുന്നത്. പ്രോംട് എന്റര്‍ടൈന്‍മെന്റ്‌മെന്റ് ഇന്‍ അസോസിയേഷന്‍ വിത്ത് പോപ്പ് മീഡിയ ഹൗസിന്റെ ബാനറിലാണ് നിര്‍മ്മാണം. ഇതിനോടകംതന്നെ ക്രിസ്തുമസ് നാളില്‍ ആവേശകരമായ കാഴ്ചക്കാരെയാണ് യുട്യൂബില്‍ ഈ ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പി ആര്‍ ഒ: എം കെ ഷെജിന്‍ ആലപ്പുഴ.

