

ദോഹ: ഒരുമനയൂര്‍ തൈക്കടവ് മഹല്ല് നിവാസികളുടെ ക്ഷേമത്തിന് ദോഹ ആസ്ഥാനമായി നാല്പതു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ തൈക്കടവ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എന്‍ ടി നാസര്‍ അധ്യക്ഷത വഹിച്ചു. ഇലക്ഷന് കണ്ട്രോളര് സലിം ഷാ പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.

ഭാരവാഹികളായി അബ്ദുല്‍ റഹീം ബാബു എന്‍ ടി (പ്രസി), അനീസ് മുഹമ്മദ് (വൈസ് പ്രസി), സാജിദ് എന്‍ ടി (ജന സെക്ര), ഉവൈസ് കമറുദ്ദീന് ഹാജി (ജോ സെക്ര), ഹിഷാം എന്‍ ടി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
